Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501, 9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

റാഫിയെ ലക്ഷ്യമിട്ട് ഐലീഗിലെ പ്രമുഖ ക്ലബ്ബുകള്‍; വിനീത് ബംഗളുരുവിന് വേണ്ടി പരിശീലനം തുടങ്ങി

Monday, January 02 2017
img

മുംബൈ (www.asiavisionnews.com): ഐഎസ്എല്ലിലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി താരം മുഹമ്മദ് റാഫിയെ നോട്ടമിട്ട് ഐലീഗിലെ ക്ലബ്ബുകള്‍. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയ പ്രമുഖ ക്ലബുകളെല്ലാം റാഫിയെ ഉന്നം വെച്ചിരിക്കുകയാണ്.അതേസമയം ഇക്കാര്യത്തില്‍ ജനുവരി പത്തിന് ശേഷമേ അന്തിമ തീരുമാനം എടുക്കൂ എന്ന് വിശ്രമത്തിലിരിക്കുന്ന താരം അറിയിച്ചു.

കഴിഞ്ഞ ഐലീഗ് സീസണില്‍ പൂണെ ഡിഎസ്‌കെ ശിവാജിയന്‍സിന് വേണ്ടിയാണ് റാഫി കളിച്ചത്. ഏതാനും മത്സരങ്ങളില്‍ മാത്രമാണ് റാഫി ലീഗില്‍ ബൂട്ടുകെട്ടിയത്. എന്നാല്‍ ഇത്തവണയും ഐലീഗില്‍ തന്റെ സാന്നിധ്യമുണ്ടാകുമെന്ന് മലയാളികളുടെ പ്രിയതാരം പറയുന്നു. കാസര്‍കോട് തൃക്കരിപ്പൂരിലെ വീട്ടിലാണ് റാഫിയിപ്പോള്‍.

എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു സൂപ്പര്‍താരം സികെ വിനീത് ബംഗളുരിവിലെത്തി പരിശീലനം തുടങ്ങിക്കഴിഞ്ഞു. ബംഗളുരു എഫ്‌സിയ്ക്ക് വേണ്ടിയാണ് വിനീത് ഇത്തവണയും ബുട്ടണിയുന്നത്. കൂട്ടിന് മറ്റൊരു മലയാളി താരം റിനോ ആന്റോയും ഉണ്ടാകും. കഴിഞ്ഞ വര്‍ഷത്തെ ഐലീഗ് ചാമ്പ്യന്‍മാരായിരുന്നു ബംഗളുരു എഫ്‌സി.

ഐഎസ്എല്ലില്‍ തിളങ്ങിയ മറ്റൊരു മലയാളി താരം അനസ് എടത്തൊടിക ഇക്കുറി മോഹന്‍ ബഗാന് വേണ്ടിയാണ് പന്ത് തട്ടുക. ഇതിനായി കഴിഞ്ഞ ദിവസം അനസ് കൊല്‍ക്കത്തിയിലേക്ക് പോകുകയും ചെയ്തു. ഐഎസ്എല്ലില്‍ ചെന്നൈ എഫ്‌സി താരം സക്കീര്‍ ഐലീഗില്‍ ചെന്നൈയില്‍ തന്നെയാണ് ബൂട്ടുകെട്ടുക.

Comments