antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat

അതിവേഗ സെഞ്ച്വറി; വാര്‍ണര്‍ക്ക് അപൂര്‍വ്വ റെക്കോര്‍ഡ്; 41 വര്‍ഷത്തിന് ശേഷം ഇതാദ്യം | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

അതിവേഗ സെഞ്ച്വറി; വാര്‍ണര്‍ക്ക് അപൂര്‍വ്വ റെക്കോര്‍ഡ്; 41 വര്‍ഷത്തിന് ശേഷം ഇതാദ്യം

Tuesday, January 03 2017
img

സിഡ്നി(www.asiavisionnews.com): പാകിസ്താനെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് അപൂര്‍വ്വ റെക്കോര്‍ഡ്. ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ സെഷനില്‍ തന്നെ(ലഞ്ചിന് മുമ്പ്) സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് വാര്‍ണര്‍ സ്വന്തമാക്കിയത്. 41 വര്‍ഷത്തിന് ശേഷമാണ് ഇങ്ങനെയൊരു റെക്കോര്‍ഡ് വീണ്ടും പിറക്കുന്നത്.

1976 ഒക്ടോബറില്‍ പാകിസ്താന്റെ മജീദ് ഖാനാണ് ഇങ്ങനെയൊരു സെഞ്ച്വറി നേട്ടം ആദ്യം കുറിച്ചത്. കറാച്ചിയില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡ് ആയിരുന്നു അന്ന് എതിരാളി.

ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ വാര്‍ണര്‍ 78 പന്തില്‍ നിന്നാണ് സെഞ്ച്വറി കുറിച്ചത്. മത്സരത്തില്‍ 95 പന്തില്‍ 113 റണ്‍സ് നേടി വാര്‍ണര്‍ പുറത്തായി. 17 ഫോറുകളുടെ അകമ്പടിയോടെയായിരുന്നു വാര്‍ണറിന്റെ ഇന്നിങ്സ്. വഹാബ് റിയാസിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയായിരുന്നു വാര്‍ണറിന്റെ മടക്കം. 2017ല്‍ ഓസ്ട്രേലിയക്ക് വേണ്ടി ആദ്യം സെഞ്ച്വറി നേടുന്ന താരം എന്ന നേട്ടവും ഇതോടെ വാര്‍ണര്‍ സ്വന്തമാക്കി.

വാര്‍ണറെ കൂടാതെ മറ്റൊരു ഓപ്പണര്‍ മാറ്റ് റെന്‍ഷാവും ഓസ്‌ച്രേലിയക്കായി സെഞ്ച്വറി നേടി. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 167 റണ്‍സുമായി റെന്‍ഷാവ് പുറത്താകാതെ നില്‍ക്കുന്നുണ്ട്. 275 പന്തില്‍ 18 ബൗണ്ടറികളുടെ സഹായത്തോടെയാണ് റെന്‍ഷാവിന്റെ സെഞ്ച്വറി. മത്സരത്തില്‍ ഒന്നാം ദിവസം ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 365 റണ്‍സെടുത്തിട്ടുണ്ട്.

Comments