Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501, 9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ഐഎസ്എല്ലിന് സ്റ്റേഡിയത്തില്‍ മാത്രമല്ല ആരാധകരുടെ വര്‍ധനവ്! ബാര്‍ക്ക് റേറ്റിങില്‍ ടെലിവിഷനില്‍ ഫൈനല്‍ കണ്ടത് നാല് കോടിയിലേറെ കാണികള്‍

Wednesday, January 04 2017
img

മുംബൈ (www.asiavisionnews.com): ഐഎസ്എല്‍ മത്സരങ്ങള്‍ കാണാന്‍ സ്്‌റ്റേഡിയത്തിനുള്ളില്‍ മാത്രമായിരുന്നില്ല കാണികളുണ്ടായിരുന്നത്. ബ്ലാസ്‌റ്റേഴ്‌സ്-കൊല്‍ക്കത്ത ഫൈനല്‍ മത്സരം ടെലിവിഷനില്‍ കണ്ടത് സ്റ്റേഡിയത്തിലെ കാണികളുടെ നൂറിരട്ടി പേരാണ്. ബ്രോഡ്കാസ്‌റ്റേഴ്‌സ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബിഎആര്‍സി-ബാര്‍ക്ക്) പുറത്തു വിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 41 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതായത് നാലുകോടിയിലേറെ ഫുട്‌ബോള്‍ പ്രേമികള്‍.

യൂറോകപ്പ് ഫൈനല്‍, ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി-20 ലോകകപ്പ് സെമിഫൈനല്‍, ഫിഫ ലോകകപ്പ് ഫൈനല്‍ 2014 എന്നീ മത്സരങ്ങളേയെല്ലാം പിന്നിലാക്കിയാണ് കേരള ബ്ലാസ്റ്റേഴ്‌സ്-അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഫൈനല്‍ മത്സരം ടെലിവിഷന്‍ പ്രേക്ഷകരുടെ എണ്ണത്തിന്റെ കാര്യത്തില്‍ വന്‍ കുതിച്ചു ചാട്ടം നടത്തിയത്.

ഐഎസ്എല്‍ സീസണിന്റെ മൊത്തം കാണികളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ട്. ബാര്‍ക്ക് കണക്കുകള്‍ പ്രകാരം 20.7 കോടി പേരാണ് കഴിഞ്ഞ സീസണ്‍ ഐഎസ്എല്‍ കണ്ടതെങ്കില്‍ ഈ സീസണില്‍ അത് 21.6 കോടി പേരാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഐഎസ്എല്ലിന് പ്രേക്ഷകര്‍ വര്‍ധിച്ചിട്ടുണ്ട്.

ഫൈനല്‍ മത്സരം ടിവിയില്‍ കണ്ടവരില്‍ 10 കോടിയിലധികം പേര്‍ ഗ്രാമപ്രദേശങ്ങളിലുള്ളവരാണ്. തമിഴ്‌നാട്ടില്‍ ടിവി പ്രേക്ഷകരുടെ എണ്ണത്തില്‍ 20 ശതമാനമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്.

Comments