സുപ്രീം കോടതിയുടെ ഇടപെടല്‍; ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന, ടി20 പരമ്പര റദ്ദാക്കിയേക്കും

Wednesday, January 04 2017
img

മുംബൈ (www.asiavisionnews.com): ബിസിസിഐയ്ക്ക് മേലുളള സുപ്രീം കോടതി ഇടപെടല്‍ ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന, ടി20 പരമ്പരയ്ക്ക് തിരിച്ചടിയായേക്കും. ബിസിസിഐ സെക്രട്ടറിയേയും പ്രസിഡന്റിനേയും സുപ്രീംകോടതി പുറത്താക്കിയതാണ് പുതിയ പ്രതിസന്ധിയ്ക്ക് പിന്നില്‍. കൂടാതെ ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡുകളും നിര്‍ബന്ധിതരായതോടെ മിക്ക സംസ്ഥാന ഭരണസമിതികളിലെയും നിലവിലുള്ള പലര്‍ക്കും തുടരാനാകില്ല.

ഒരോ സംസ്ഥാനത്തേയും ബോര്‍ഡുകളാണ് അവിടത്തെ മത്സരങ്ങള്‍ സംഘടിപ്പിക്കേണ്ടത്. ഭരണതലത്തില്‍ തന്നെ മാറ്റങ്ങള്‍ വരുന്ന സ്ഥിതിക്ക് സംഘാടനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രതിസന്ധിയിലാകുമെന്നാണ് അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. മത്സരം നടത്താനുള്ള ധനം അനുവദിക്കുന്ന കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.

സുപ്രീംകോടതിയുടെ പ്രത്യേക ഇടപെടലിലൂടെയാണ് ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള പണം ബന്ധപ്പെട്ട സംസ്ഥാന അസോസിയേഷനുകള്‍ക്ക് ബിസിസിഐ കൈമാറിയത്. സംസ്ഥാന അസോസിയേഷനുകളുമായുള്ള ധന ഇടപാടുകള്‍ സുപ്രീംകോടതി മരവിപ്പിച്ചതിനെ തുടര്‍ന്ന് ബിസിസിഐ നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു കോടതി ഇടപെടല്‍.

Comments