antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat

അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കി യൂനസ് ഖാന്‍: യുഎഇ ഉള്‍പ്പെടെ 11 രാജ്യങ്ങളിലും ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരം | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കി യൂനസ് ഖാന്‍: യുഎഇ ഉള്‍പ്പെടെ 11 രാജ്യങ്ങളിലും ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരം

Thursday, January 05 2017
img

സിഡ്‌നി (www.asiavisionnews.com): ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റില്‍ പാകിസ്താന്‍ പതറുമ്പോഴും അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കി പാക് ബാറ്റ്‌സ്മാന്‍ യൂനസ് ഖാന്‍. യുഎഇ ഉള്‍പ്പെടെ 11 രാജ്യങ്ങളിലും ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരം എന്ന റെക്കോര്‍ഡാണ് യൂനസ് ഖാന്‍ സ്വന്തമാക്കിയത്.

സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെ പുറത്താകാതെ സെഞ്ച്വറി നേടിയതോടെയാണ് യൂനസ്ഖാന്‍ അപൂര്‍വ്വ നേട്ടം സ്വന്തം പേരില്‍ കുറിച്ചത്. മത്സരത്തില്‍ 136 റണ്‍സുമായി ബാറ്റിംഗ് തുടരുകയാണ് ഈ പാക് താരം. 279 പന്തില്‍ 14 ഫോറും ഒരു സിക്‌സും സഹിതമാണ് യൂനസ് ഖാന്റെ കരിയറിലെ 34ാം ടെസ്റ്റ് സെഞ്ച്വറി. ഇതോടെ ടെസ്റ്റ് സെഞ്ച്വറികളുടെ എണ്ണത്തില്‍ യൂനസ്ഖാന്‍ സുനില്‍ ഗവാസക്കറിന്റെ ഒപ്പമെത്തി.

ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ് ആണ് ടെസ്റ്റ് അംഗത്വമുളള മുഴുവന്‍ രാജ്യങ്ങള്‍ക്കെതിരെയും സെഞ്ച്വറി നേടിയ മറ്റൊരു ബാറ്റ്‌സ്മാന്‍. 10 രാജ്യങ്ങള്‍ക്കെതിരെയാണ് രാഹുല്‍ സെഞ്ച്വറി നേടിയിട്ടുളളത്. ഏറെ നാളായി സ്വന്തം നാട്ടില്‍ ക്രിക്കറ്റ് കളിക്കാന്‍ കഴിയാത്ത പാകിസ്താന്‍ യുഎഇ ഹോം ഗ്രൗണ്ടായത് ഈ നേട്ടത്തില്‍ രാഹുലിനെ കടത്തിവെട്ടാന്‍ യൂനസ് ഖാനെ സഹായിച്ചു.

യുനസ് ഖാന്റെ സെഞ്ച്വറി മികവില്‍ മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ പാകിസ്താന്‍ എട്ട് വിക്കറ്റിന് 271 റണ്‍സ് എന്ന നിലയിലാണ്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ എട്ടിന് 538ല്‍ എത്താന്‍ രണ്ട് വിക്കറ്റ് മാത്രം അവശേിക്കെ പാകിസ്താന് ഇനിയും 267 റണ്‍സ് കൂടി വേണം. ഓസ്‌ട്രേലിയക്കെതിരെ ഫോളോ ഓണ്‍ വഴങ്ങാതിരിക്കാനുളള തീവ്രശ്രമത്തിലാണിപ്പോള്‍ പാക് ടീം.

Comments