Flash News
വാർത്തകൾക്കും,പരസ്യങ്ങൾക്കും ബന്ധപെടുക:9895854501,9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

അതിക്രമം കണ്ടിട്ടും അനങ്ങാതിരുന്നത് ഭീരുത്വം; ബംഗലൂരു സംഭവത്തില്‍ പൊട്ടിത്തെറിച്ച് വിരാട് കോഹ്ലി

Friday, January 06 2017
img

ദില്ലി (www.asiavisionnews.com): പുതുവത്സര ദിനത്തില്‍ യുവതിക്ക് നേരെയുണ്ടായ ലൈംഗീകാതിക്രമത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്ലി. സ്ത്രീകള്‍ ലൈംഗീകാതിക്രമത്തിനിരയാകുന്നത് നോക്കി നിന്നവര്‍ക്ക് ആളുങ്ങളെന്ന് പറയാന്‍ അവകാശമില്ലെന്ന് കോഹ്ലി പറഞ്ഞു. അവര്‍ സമൂഹത്തിന്റെ ഒരു ഭാഗമാണെന്ന് പറയാന്‍ തന്നെ നാണക്കേടാണെന്ന് വിരാട് പ്രതികരിച്ചു.

ബംഗലൂരുവിലെ സംഭവം തീര്‍ച്ചയായും അസ്വസ്ഥതയുണ്ടാക്കുന്നു. യുവതിക്കെതിരെ അതിക്രമം നടക്കുമ്പോള്‍ കണ്ടില്ലെന്ന് നടിച്ച നടപടിയെ ഭീരുത്വമെന്നേ വിശേഷിപ്പിക്കാനാവൂ. ആണെന്ന് വിളിക്കാന്‍ അവര്‍ക്ക് ഒരു അവകാശവുമില്ല എന്ന് വിരാട് പറഞ്ഞു.

നിങ്ങളുടെ കുടുംബത്തിലെ ഒരാള്‍ക്കാണ് ഇത് സംഭവിച്ചെങ്കില്‍ നിങ്ങള്‍ കണ്ട് നില്‍ക്കുമോ അതോ സഹായിക്കുമോ എന്ന് വിരാട് ചോദിച്ചു. പ്രതികരിക്കാതിരിക്കുന്നത് കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതെന്ന് കോഹ്ലി പറഞ്ഞു. ഇറക്കം കുറഞ്ഞ വസത്രം ധരിച്ചു എന്നത് അക്രമത്തിനുള്ള ഒരു കാരണമായി പറയാനാകില്ല. അത് അവരുടെ ജീവിതവും തീരുമാനവുമാണ്. അത് ആണുങ്ങള്‍ അംഗീകരിക്കണമെന്ന് ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ പറഞ്ഞു.

This country should be safe & equal for all. Women shouldn’t be treated differently. Let’s stand together & put an end to such pathetic acts pic.twitter.com/bD0vOV2I2P

— Virat Kohli (@imVkohli) January 6, ൨൦൧൭

നേരത്തെ ബംഗലൂരുവില്‍ നടന്ന പുതുവത്സര അതിക്രമത്തിന് കാരണം, സ്ത്രീകളുടെ വസ്ത്രധാരണയിലുണ്ടായ പിശകിന്റെ പശ്ചാത്തലത്തിലാണെന്ന വാദത്തിനെതിരെ ക്രിക്കറ്റ് താരം വിരേന്ദര്‍ സേവാഗ് രംഗത്തെത്തിയിരുന്നു. ചെറു വസ്ത്രധാരണം എന്തിനുമുള്ള അനുവാദമല്ലെന്ന് വിരേന്ദര്‍ സേവാഗ് ട്വിറ്ററില്‍ കുറിച്ചു.

Comments