antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat

ക്യാപ്റ്റനായുള്ള ധോണിയുടെ അവസാന മത്സരം ഇന്ന് | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ക്യാപ്റ്റനായുള്ള ധോണിയുടെ അവസാന മത്സരം ഇന്ന്

Monday, January 09 2017
img

മുംബൈ (www.asiavisionnews.com): ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ടീമിനെ നയിക്കുന്ന എംഎസ് ധോണിയുടെ അവസാന മത്സരം ഇന്ന്. ഇംഗ്ലണ്ടിനെതിരായ പരിശീലന മത്സരത്തിലാണ് ഇന്ത്യ എ ടീമിനെ ധോണി നയിക്കുന്നത്. ഇന്ത്യന്‍ ഏകദിന, ട്വന്റി20 ക്യാപ്റ്റന്‍ പദവി നേരത്തേതന്നെ കയ്യൊഴിഞ്ഞ ധോണി ഇനി ടീം ഇന്ത്യയെ ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍പ്പോലും നയിക്കാന്‍ സാധ്യതയില്ല.

പകലും രാത്രിയുമാണ് മത്സരം. രണ്ട് സന്നാഹ മത്സരങ്ങളാണ് ഇംഗ്ലണ്ട് ഇലവനെതിരെ ഇന്ത്യ ‘എ’ ടീം കളിക്കുക. രണ്ടാം മത്സരത്തില്‍ അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിലായിരിക്കും ടീം ഇന്ത്യ ഇറങ്ങുക.
അതെസമയം നായകനെന്ന നിലയില്‍ ധോണിയുടെ അവസാന മത്സരം എന്ന പ്രധാന്യം ഈ മത്സരത്തിന് ലഭിച്ചതോടെ കളിയുടെ തത്സമയം സംപ്രേഷണത്തിനുളള ഒരുക്കവും ബിസിസിഐ ആരംഭിച്ചിട്ടുണ്ട്. പതിനയ്യായിരം മുതല്‍ ഇരുപതിനായിരം വരെ കാണികള്‍ മത്സരം നേരിട്ട് കാണുവാനെത്തുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറയുന്നു.

മത്സരത്തിനായി രാജ്യന്തര നിലവാരം ഒരുക്കാനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. മത്സരത്തിന് ടിക്കറ്റ് വില്‍പന നടത്താന്‍ ബിസിസിഐ ഒരുങ്ങിയെങ്കിലും വൈകിയ വേളയില്‍ അത് വേണ്ടെന്നാണ് ഇപ്പോള്‍ ബിസിസിഐയുടെ തീരുമാനിക്കുകയായിരുന്നു. ധോണിയെ കൂടാതെ ശിഖര്‍ ധവാന്‍, ആശിഷ് നെഹ്‌റ, യുവരാജ് സിങ്് തുടങ്ങിയ മുതിര്‍ന്ന താരങ്ങളും സന്നാഹ മത്സരത്തിനുളള 12 അംഗ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്.

Comments