Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501, 9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ കൊല്ലുമെന്ന് ഭീഷണി

Tuesday, January 10 2017
img

കൊല്‍ക്കത്ത (www.asiavisionnews.com): മുന്‍ ഇന്ത്യന്‍ നായകനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയ്ക്ക് നേരെ വധഭീഷണി. ഈ മാസം ഏഴിനാണ് ഗാംഗുലിയ്ക്ക് നേരെ അജ്ഞാതന്റെ വധഭീഷണി ഉണ്ടായത്. ഇക്കാര്യം ഗാംഗുലി തന്നെ കൊല്‍ക്കത്ത പോലീസിന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക പരാതിയായി നല്‍കേണ്ടെന്നാണ് ഗാംഗുലിയുടെ തീരുമാനം.

കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഗാംഗുലി തന്നെ് ഇക്കാര്യം സ്ഥിരീകരിച്ചു. ശ്ചിമ ബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയില്‍ വിദ്യാസാഗര്‍ സര്‍വകലാശാലയും ജില്ലാ സ്‌പോര്‍ട്‌സ് അസോസിയേഷനും സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയില്‍ പങ്കെടുത്താല്‍ വധിക്കുമെന്നാണ് ഭീഷണി.. ഇതിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

'അതെ, ഈ ജനുവരി ഏഴിന് അത്തരമൊരു എഴുത്ത് എനിക്ക് ലഭിച്ചു, ഇക്കാര്യം ഞാന്‍ പോലീസിനെയും ബന്ധപ്പെട്ടവരേയും അറിയിച്ചിട്ടുണ്ട്' ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ എങ്ങനെ നടപ്പാക്കണം എന്നതിനെ സംബന്ധിച്ച് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ യോഗശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഗാംഗുലി.

ഗാംഗുലിയുടെ അമ്മ നിരുപയെ അഭിസംബോധന ചെയ്ത് കൊണ്ടായിരുന്നു ഭീഷണി കത്ത. 'നിങ്ങളുടെ മകന്‍ ഈ പരിപാടിയില്‍ പങ്കെടുക്കരുത്, ഇനി അവന്‍ പങ്കെടുക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും അവനെ വീണ്ടും കാണാനാകില്ല' ഭീഷണി കത്തിലെ വരികള്‍ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനുവരി 19നാണ് പരിപാടി നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുമോ എന്ന കാര്യം സൗരവ് ഗാംഗുലി സ്ഥിരീകരിച്ചിട്ടില്ല.

Comments