antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat sesli chat yemek tarifleri

സയിദ് മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ സച്ചിന്‍ ബേബി നയിക്കും: കാസറഗോഡ് സ്വദേശി മുഹമ്മദ് അസ്ഹറുദീന്‍ ടീമിൽ | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

സയിദ് മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ സച്ചിന്‍ ബേബി നയിക്കും: കാസറഗോഡ് സ്വദേശി മുഹമ്മദ് അസ്ഹറുദീന്‍ ടീമിൽ

Wednesday, January 11 2017
img

കൊച്ചി (www.asiavisionnews.com): സയിദ് മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ സച്ചിന്‍ ബേബി നയിക്കും. സഞ്ജു സാംസണ്‍ ടീമിലുണ്ട് സന്ദീപ് വാരിയരാണു ഉപനായകന്‍.

ചെന്നൈയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ 29 ന് ആന്ധ്രയ്‌ക്കെതിരായാണു കേരളത്തിന്റെ ആദ്യ മത്സരം. 30 നു കര്‍ണാടക, 31 നു ഹൈദരാബാദ്, ഫെബ്രുവരി രണ്ടിനു ഗോവ, മൂന്നിനു തമിഴ്‌നാട് എന്നീ ടിമുകളോടാണു മറ്റു മത്സരങ്ങള്‍.

ടീം അംഗങ്ങള്‍: സഞ്ജു സാസംസണ്‍, രോഹന്‍ പ്രേം, ജലജ് സക്‌സേന, റൈഫി വിന്‍സന്റ് ഗോമസ്, പി.പ്രശാന്ത്, ഇഖ്ബാല്‍ അബ്ദുല്ല, ഫാബിദ് ഫാറൂഖ് അഹമ്മദ്, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, വിനോദ് കുമാര്‍ സി.വി.മുഹമ്മദ് അസ്ഹറുദീന്‍, വിഷ്ണു വിനോദ്, റോഹന്‍ എസ് കുന്നുമ്മല്‍. ടിനു യോഹന്നാനാണു കോച്ച്. മാനേജര്‍: ജാഫര്‍സേട്ട്. കെ.എം.ആസിഫ്, ടില്‍ബിന്‍ ജോസഫ് എന്നിവര്‍ റിസര്‍വ് ബോളര്‍മാരായി ക്യാമ്പിലുണ്ടാകും.

അണ്ടര്‍ 23 സി.കെ.നായിഡു ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലിനുള്ള കേരളത്തിന്റെ സാധ്യതാ ടീം: അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദീന്‍, അനുജ് ജോട്ടിന്‍, ആല്‍ബിന്‍ ഏലിയാസ്, വിഷ്ണു എന്‍ ബാബു, കെ.സി.അക്ഷയ്, എന്‍.പി.ആതിഫ് ബിന്‍ അഷറഫ്, ബേസില്‍ തമ്പി, വിശ്വേശ്വര്‍ എ സുരേഷ്, സിജിമോന്‍ ജോസഫ്, എഫ്. ഫാനൂസ്, ഡാരില്‍ എസ് ഫെറാറിയോ, വൈശാഖ് ചന്ദ്രന്‍, അക്വിബ് ഫസല്‍, പി.കെ.മിഥുന്‍, റോഹന്‍ എസ് കുന്നുമ്മല്‍, ആനന്ദ് ജോസഫ്, ഫാബിദ് ഫാറൂക്ക് അഹമ്മദ്.

ഫെബ്രുവരി 10 മുതല്‍ ഗുജറാത്തിലെ വല്‍സാദിലാണു മത്സരം. ഗുജറാത്തിന് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

Comments