antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat

വിരാട് കോഹ്ലി 2016ല്‍ തകര്‍ത്തത് 40 റെക്കോര്‍ഡുകള്‍ | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

വിരാട് കോഹ്ലി 2016ല്‍ തകര്‍ത്തത് 40 റെക്കോര്‍ഡുകള്‍

Thursday, January 12 2017
img

മുംബൈ (www.asiavisionnews.com): ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി 2016ല്‍ തകര്‍ത്ത റെക്കോര്‍ഡുകളുടെ എണ്ണം കേട്ടാല്‍ ഞെട്ടും. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലുമായി 40 റെക്കോര്‍ഡുകളാണ് കഴിഞ്ഞ വര്‍ഷം കോഹ്ലി തകര്‍ത്തത്. കോഹ്ലിയുടെ കരിയറിലെ ഏറ്റവും വലിയ ഉയര്‍ച്ചയുടെ വര്‍ഷം കൂടിയായിരുന്നു 2016.

ടി20 650 റണ്‍സാണ് കഴിഞ്ഞ കലണ്ടര്‍ വര്‍ഷം കോഹ്ലി സന്തമാക്കിയത്. ടി20യിലെ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇത്. ഒരു വര്‍ഷം മൂന്ന് ഡബിള്‍ സെഞ്ച്വറി നേടുന്ന ഏക ഇന്ത്യന്‍ താരമെന്ന നേട്ടവും ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ബാറ്റിംഗ് ശരാശരി 50 കടന്ന ഏകതാരമെന്ന റെക്കോര്‍ഡും കോഹ്ലി കഴിഞ്ഞ വര്‍ഷം സ്വന്തമാക്കി.

ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരം, ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 25 സെഞ്ച്വറി തികച്ച താരം, ടെസ്റ്റില്‍ തോല്‍വി അറിയാതെ തുടര്‍ച്ചയായി ഇന്ത്യയെ 18 ടെസ്റ്റുകള്‍ നയിച്ച താരം തുടങ്ങിയ നേട്ടങ്ങളും കോഹ്ലി സ്വന്തമാക്കിയത് കഴിഞ്ഞ വര്‍ഷമാണ്.

കൂടാതെ ഏകദിനത്തില്‍ വേഗത്തില്‍ 7500 റണ്‍സ് തികച്ച താരം, റണ്‍സ് പിന്തുടര്‍ന്ന് വിജയിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയിട്ടുളള താരം, ഐപിഎല്ലില്‍ ഒരു സീസണില്‍ ഏറ്റവും അധികം റണ്‍സ് സ്വന്തമാക്കിയിട്ടുളല താരം, ഐപിഎല്ലില്‍ ഒരു വര്‍ഷം ഏറ്റവും അധികം സെഞ്ച്വറി നേടിയിട്ടുളള താരം, ഒരു വര്‍ഷം ഒന്‍പത് ടെസ്റ്റ് വിജയം സ്വന്തമാക്കിയിട്ടുളള നായകന്‍ തുടങ്ങിയവയും കോഹ്ലി സ്വന്തമാക്കിയ റെക്കോര്‍ഡുകളില്‍ ചിലതാണ്.

ഇതോടെ കോഹ്ലിയുടെ മികച്ച പ്രകടനത്തിനുളള അംഗീകാരവും 2017ന്റെ തുടക്കത്തില്‍ താരത്തെ തേടിവന്നു. ഇന്ത്യയുടെ എല്ലാ ഫോര്‍മാറ്റിലേയും നായകന്‍ എന്ന ഉത്തരവാദിത്വമാണ് പുതുവര്‍ഷത്തില്‍ കോഹ്ലിക്ക് ലഭിച്ചത്. ടെസ്റ്റിന് പുറമെ ഏകദിനത്തിലും ടി20യിലും കോഹ്ലി എങ്ങനെ നയിക്കും എന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

Comments