antalya otogar rent a car ordu haberleri fatsa haberleri - instagram türk takipçi al yemek tarifleri

ധോണിയും കൊഹ്‌ലിയുമല്ല, ഇഷ്ടപ്പെട്ട ക്യാപ്റ്റന്‍ ആരാണെന്ന വെളിപ്പെടുത്തലുമായി ആര്‍.അശ്വിന്‍ | ASIAVISION NEWS
Flash News
മഞ്ചേശ്വരം എം.എല്‍.എ പി.ബി.അബ്ദുള്‍ റസാഖ് അന്തരിച്ചു...

ധോണിയും കൊഹ്‌ലിയുമല്ല, ഇഷ്ടപ്പെട്ട ക്യാപ്റ്റന്‍ ആരാണെന്ന വെളിപ്പെടുത്തലുമായി ആര്‍.അശ്വിന്‍

Wednesday, October 18 2017
img

മുംബൈ (www.asiavisionnews.com): ഇന്ത്യന്‍ ക്രിക്കറ്റിന് നിരവധി സംഭാവനകള്‍ നല്‍കിയ ആര്‍.അശ്വിന്‍ തന്റെ ഇഷ്ട ക്യാപ്റ്റന്‍ ആരാണെന്ന് വെളിപ്പെടുത്തുകയാണ്. വിരാട് കൊഹ്‌ലിയും, എംഎസ് ധോണിയുമൊന്നുമല്ല അശ്വിന്റെ ഇഷ്ട ക്യാപ്റ്റന്‍.ക്യാപ്റ്റന്‍സി മികവ് കൊണ്ട് തന്നെ ഞെട്ടിച്ച ഒരേ ഒരു ക്യാപ്റ്റനാണുള്ളത്. അത് സൗരവ് ഗാംഗുലിയാണെന്നാണ് അശ്വിന്‍ പറയുന്നത്.

യുവതാരങ്ങള്‍ക്ക് ഇത്രയും പ്രാധാന്യം നല്‍കുന്ന ക്യാപ്റ്റന്‍ വേറെയില്ല. യുവതാരങ്ങളില്‍ ഗാംഗുലി അര്‍പ്പിക്കുന്ന വിശ്വാസമാണ് ഇതില്‍ പ്രധാനം. ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് ക്യാപ്റ്റനെന്ന നിലയില്‍ ഗാംഗുലിയുടെ സമീപനം യുവതാരങ്ങള്‍ക്കു നിര്‍ണായകമാണെന്നും അശ്വിന്‍ പറഞ്ഞു.

വാതുവെയ്പ് വിവാദത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിനു നഷ്ടപ്പെട്ട സല്‍പ്പേര് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയിലറങ്ങിയ ഇന്ത്യന്‍ ടീമാണ് മായ്ച്ചു കളഞ്ഞത്. 2003ല്‍ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിച്ച ഗാംഗുലിയാണ് ടൂര്‍ണമെന്റിലെ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത രണ്ടാം താരം.

ന്യൂലിസന്‍ഡുമായുള്ള ഏകദിന മത്സരങ്ങള്‍ക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ അശ്വിന് ഇടം നല്‍കാത്തതില്‍ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയരുന്നു. കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തിലും ഓസീസിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിലും അശ്വിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

Comments