antalya otogar rent a car ordu haberleri fatsa haberleri - instagram türk takipçi al yemek tarifleri

അവധിയെടുക്കാതെ ജോലിചെയ്യുന്ന ജവാന്മാരുമായി ദീപാവലി മധുരം പങ്കിട്ട് മനസ് കീഴടക്കി യൂസഫ് പത്താന്‍; സ്‌നേഹാദരങ്ങളോടെ സോഷ്യല്‍ മീഡിയ | ASIAVISION NEWS
Flash News
മഞ്ചേശ്വരം എം.എല്‍.എ പി.ബി.അബ്ദുള്‍ റസാഖ് അന്തരിച്ചു...

അവധിയെടുക്കാതെ ജോലിചെയ്യുന്ന ജവാന്മാരുമായി ദീപാവലി മധുരം പങ്കിട്ട് മനസ് കീഴടക്കി യൂസഫ് പത്താന്‍; സ്‌നേഹാദരങ്ങളോടെ സോഷ്യല്‍ മീഡിയ

Friday, October 20 2017
img

ബറോഡ (www.asiavisionnews.com): ദീപാവലി ആഘോഷിച്ച് ആരാധകരുടെ മനസ് കവര്‍ന്നിരിക്കുകയാണ് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനും ഓള്‍റൗണ്ടറുമായ യൂസഫ് പത്താന്‍. എയര്‍ പോര്‍ട്ടിലെ ജവാന്മാര്‍ക്കൊപ്പം ദീപാവലി മധുരം പങ്കിട്ട യൂസഫിന്റെ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.

വേറിട്ട ദീപാവലി ആഘോഷം പത്താനെ ട്വിറ്ററില്‍ താരമാക്കി മാറ്റുകയും ചെയ്തു. പത്താനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപ്പേരാണ് അത് റീട്വീറ്റ് ചെയ്യുന്നത്. ബറോഡ വിമാനത്താവളത്തിലെ സുരക്ഷാജീവനക്കാരുമായി ദീപാവലി ആഘോഷിക്കാന്‍ നേരത്തെ തന്നെ പത്താന്‍ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് മധുരപലഹാരങ്ങളുമായി അദ്ദേഹം എത്തിയത്.

അവധിദിവസവും കര്‍മനിരതരായിരിക്കുന്ന സുരക്ഷാജീവനക്കാരെ അഭിനന്ദിക്കുകയും സല്യൂട്ട് ചെയ്യുകയും ചെയ്താണ് പത്താന്‍ അവിടെനിന്ന് മടങ്ങിയത്. പിന്നീട് ട്വിറ്ററില്‍ ‘Salute to the #jawans who are working even on the festival day. We exchanged sweets at the Baroda airport on the occasion of Diwali. #HappyDiwali.’ എന്ന് കുറിച്ചുകൊണ്ടാണ് പത്താന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

രഞ്ജിട്രോഫിയില്‍ സ്വന്തം നാടായ ബറോഡയ്ക്കുവേണ്ടിയാണ് ഇപ്പോള്‍ യൂസഫ് പത്താന്‍ കളിച്ചുകൊണ്ടിരിക്കുന്നത്. സഹോദരന്‍ ഇര്‍ഫാന്‍ പത്താനാണ് ഇപ്പോള്‍ ബറോഡയുടെ ക്യാപ്റ്റന്‍.

Comments