antalya otogar rent a car ordu haberleri fatsa haberleri - instagram türk takipçi al yemek tarifleri

ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് വീണ്ടും ക്രിസ് ലിന്‍, തകര്‍പ്പന്‍ തിരിച്ചുവരവ് | ASIAVISION NEWS
Flash News
മഞ്ചേശ്വരം എം.എല്‍.എ പി.ബി.അബ്ദുള്‍ റസാഖ് അന്തരിച്ചു...

ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് വീണ്ടും ക്രിസ് ലിന്‍, തകര്‍പ്പന്‍ തിരിച്ചുവരവ്

Friday, October 20 2017
img

ഓസ്‌ട്രേലിയ (www.asiavisionnews.com):ബിഗ് ബാഷ് ലീഗില്‍ ചരിത്രമെഴുതി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ക്രിസ് ലിന്‍. ഒരു മില്യണ്‍ യൂറോയ്ക്ക് ബ്രസിബൈന്‍ ഹീറ്റ് ആണ് ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് താരത്തെ സ്വന്തമാക്കിയത്. അഞ്ച് വര്‍ഷത്തേയ്ക്കാണ് ലിന്നുമായുളള ബ്രിസ്‌ബൈന്‍ ഹീറ്റിന്റെ കരാര്‍. ബിഗ് ബാഷ് ലീഗിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാറാണിത്.

ലിന്‍ ടീമിലെത്തിയ കാര്യം ഹീറ്റ് പരിശീലകന്‍ ഡാനിയല്‍ വെറ്റോറിയും സ്ഥിരീകരിച്ചിട്ടുണ്ട്. ലിന്നിനെ കൂടാതെ പരിശീലകന്‍ ഡാനിയല്‍ വെറ്റോറിയുമായും സഹപരിശീലകരന്‍ ഷെയന്‍ ബോണ്ടുമായുമുളള കരാറും ഹീറ്റ് നീട്ടിയിട്ടുണ്ട്. രണ്ട് വര്‍ഷത്തേയ്ക്ക് കൂടിയാണ് ഇരുവരുമായുളള കരാറില്‍ ഹീറ്റ് ഏര്‍പ്പെട്ടിരിക്കുന്നത്.

നേരത്തെ ഐപിഎല്ലിനിടെ തോളൈല്ലിന് പരിക്കേറ്റ ലിന്നിന് പിന്നീട് കളിക്കളത്തിലേക്ക് തിരിച്ചെത്താനായില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ആദ്യ മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചതിന് ശേഷമാണ് ലിന്നിന് തിരിച്ചടി നേരിട്ടത്.

ഓസ്‌ട്രേലിയിക്കായി ഒരു ഏകദിനവും അഞ്ച് ടി20യും മാത്രം കളിച്ചിട്ടുളറള ലിന്‍ ഐപിഎല്ലില്‍ 12 മത്സരങ്ങളില്‍ നിന്നും മാത്രം ഇതിനോടകം 384 റണ്‍സ് കൊല്‍ക്കത്തയ്ക്കായി സ്വന്തമാക്കിയിട്ടുണ്ട്. 93 റണ്‍സാണ് ഇതിനല്‍ ഉയര്‍ന്ന സ്‌കോര്‍. ടി20യില്‍ ഓസ്‌ട്രേലിയക്കായി കളിച്ച ഏക മത്സരത്തില്‍ 65 റണ്‍സ് ലിന്‍ സ്വന്തമാക്കിയരുന്നു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ ഭാവി വാഗ്ധാനമായാണ് ലിന്നിനെ വിലയിരുത്തുന്നത്.

Comments