antalya otogar rent a car ordu haberleri fatsa haberleri - instagram türk takipçi al yemek tarifleri

അണ്ടര്‍ 17 ലോകകപ്പിൽ കാണികളുടെ എണ്ണത്തില്‍ ചരിത്രം രചിച്ച് ഇന്ത്യ: പ്രീക്വാട്ടര്‍ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കാഴ്ചക്കാരുടെ എണ്ണം പത്ത് ലക്ഷം കടന്നു | ASIAVISION NEWS
Flash News
മഞ്ചേശ്വരം എം.എല്‍.എ പി.ബി.അബ്ദുള്‍ റസാഖ് അന്തരിച്ചു...

അണ്ടര്‍ 17 ലോകകപ്പിൽ കാണികളുടെ എണ്ണത്തില്‍ ചരിത്രം രചിച്ച് ഇന്ത്യ: പ്രീക്വാട്ടര്‍ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കാഴ്ചക്കാരുടെ എണ്ണം പത്ത് ലക്ഷം കടന്നു

Friday, October 20 2017
img

മുംബൈ (www.asiavisionnews.com): അണ്ടര്‍ 17 ലോകകപ്പില്‍ റെക്കോഡ് കാണികളുമായി ഇന്ത്യ. പ്രീക്വാട്ടര്‍ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കാഴ്ചക്കാരുടെ എണ്ണം പത്ത് ലക്ഷം കടന്നു.

ആറ് വേദികളിലായി ഇതുവരെ നടന്ന 44 മത്സരങ്ങളില്‍ കാണികളായി എത്തിയത് 1007396 പേരാണെന്നാണ് ഔദ്യോഗിക കണക്ക്. 1985 ല്‍ ചൈനയില്‍ നടന്ന പ്രഥമ അണ്ടര്‍ 17 ലോകകപ്പില്‍ 12,31,000 കാണികളാണ് എത്തിയത്.

ഈ റെക്കോഡ് മറികടക്കാന്‍ അവശേഷിക്കുന്ന 8 മത്സരങ്ങള്‍ക്കൊണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്. നിലവില്‍ ചൈന ലോകകപ്പിനേക്കാള്‍ 223604 പേരുടെ കുറവുണ്ട്.

ഫുട്‌ബോള്‍ പ്രേമികളുടെ കാര്യത്തില്‍ സമ്പന്നമാണ് ഇന്ത്യ. ലോകകപ്പിനെ രാജ്യം ഇരുകൈയ്യും നീട്ടി സ്വീകരിച്ചെന്നാണ് കാണികളുടെ എണ്ണം സൂചിപ്പിക്കുന്നത്. ക്വാര്‍ട്ടര്‍, സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്ക് ശരാശരി 223604 കാണികള്‍ എത്തിയാല്‍ ചൈനയുടെ റെക്കോഡ് ഇന്ത്യയ്ക്ക് തകര്‍ക്കാം.

അതേസമയം, കൊച്ചിയില്‍ ഇതുവരെ നടന്ന മത്സരങ്ങള്‍ക്കൊന്നും പ്രതീക്ഷിച്ച കാണികളെത്തിയിട്ടില്ല. 22ന് സ്‌പെയ്ന്‍-ഇറാന്‍ ക്വാര്‍ട്ടര്‍ മത്സരമാണ് ഇനി കൊച്ചിയില്‍ നടക്കാനുള്ളത്.

അണ്ടര്‍ 17 ലോകകപ്പിലെ കിരീട പ്രതീക്ഷയില്‍ മുന്നില്‍ നില്‍ക്കുന്ന സ്‌പെയിന്‍, ബ്രസീല്‍ എന്നീ ടീമുകള്‍ കൊച്ചിയില്‍ ഗ്രൂപ്പ് മത്സരത്തിനുണ്ടായിരുന്നെങ്കിലും ആരാധകര്‍ കളികാണാന്‍ എത്തിയിരുന്നില്ല.

ഐഎസ്എല്ലിനെ അപേക്ഷിച്ച് കാണികളുടെ എണ്ണത്തിന്‍ വന്‍കുറവാണ് രേഖപ്പെടുത്തിയത്. പ്രീക്വാര്‍ട്ടറില്‍ ബ്രസീല്‍-ഹോണ്ടുറാസ് മത്സരത്തിലാണ് സ്‌റ്റേഡിയം കപ്പാസിറ്റിയുടെ മുക്കാല്‍ ശതമാനമെങ്കിലും നിറഞ്ഞത്.

Comments