antalya otogar rent a car ordu haberleri fatsa haberleri - instagram türk takipçi al yemek tarifleri

ബ്ലാസ്റ്റേഴ്‌സ് രക്ഷപ്പെട്ടേക്കും; പക്ഷേ, ഇക്കാര്യത്തില്‍ മിന്നണം | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ബ്ലാസ്റ്റേഴ്‌സ് രക്ഷപ്പെട്ടേക്കും; പക്ഷേ, ഇക്കാര്യത്തില്‍ മിന്നണം

Thursday, February 15 2018
img

കൊച്ചി (www.asiavisionnews.com): വമ്പന്‍ ടീമുണ്ടായിട്ടും ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫിലെത്താന്‍ മറ്റുള്ള ടീമുകളുടെ തോല്‍വിക്കായി പ്രാര്‍ത്ഥിക്കണം എന്ന അവസ്ഥയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച ടീമാണ് പക്ഷേ അത് കടലാസിനാണെന്ന് മാത്രം ഇന്ത്യയുടെ ഫുട്‌ബോള്‍ ഇതിഹാസം ബൈജുങ് ബൂട്ടിയ അടക്കമുള്ള പ്രമുഖര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. പരിക്കും മോശം ഫോമുമാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായതെന്നാണ് ഇക്കാര്യത്തില്‍ ആരാധകര്‍ വിശ്വസിക്കുന്നത്.

എന്നാല്‍, ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് മറ്റു ടീമുകളെ അപേക്ഷിച്ച് പലകാര്യങ്ങൡലും പിന്നിലായിരുന്നു. ഇതില്‍ ഏറ്റവും നിര്‍ണായകമായത് ടീമിന്റെ പാസിങ്ങാണ്. റെനെ മ്യൂലന്‍സ്റ്റീന്‍ പരിശീലകനായിരിക്കുന്ന സമയത്ത് ബ്ലാസ്റ്റേഴ്‌സിന് ഏറ്റവും കൂടുതല്‍ വിമര്‍ശനം വന്നത് പാസിങ് കുറവായതിന്റെ പേരിലാണ്. അതില്‍ ഇപ്പോഴും വലിയ മാറ്റം വന്നിട്ടില്ലെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ഈ സീസണിലെ ഏറ്റവുമധികം പാസ് നല്‍കിയ കളിക്കാരുടെ പട്ടികയില്‍ ആദ്യ ഇരുപതിലുള്ളത് ബ്ലാസ്റ്റേഴ്‌സിന്റെ കറേജ് പെക്കൂസണ്‍ മാത്രം. 15 മത്സരങ്ങളില്‍ നിന്ന് 616 പാസുകള്‍ നല്‍കിയ പെക്കൂസന്‍ 14-ാം സ്ഥാനത്താണ്. പ്രതിരോധതാരം ലാല്‍ റുവാത്താര പട്ടികയില്‍ 31ാം സ്ഥാനത്താണ്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ പാസ് നല്‍കിയ 50 താരങ്ങളില്‍ ബ്ലാസ്റ്റേഴസില്‍ നിന്നും ഇടം നേടിയത് നാല് പേര് മാത്രം. 13 മത്സരങ്ങളില്‍ നിന്ന് 1031 പാസുകള്‍ നല്‍കിയ ഗോവയുടെ മധ്യനിര താരം അഹമ്മദ് ജഹുയാണ് ഇക്കാര്യത്തില്‍ ഒന്നാമന്‍.

മൈതാനത്ത് തന്ത്രങ്ങള്‍ പാസിലൂടെ മാത്രം അടിസ്ഥാനമാക്കിയൊരുക്കുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ പോരായ്മയാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. പ്ലേ മേക്കറില്ലാതെ വിങ്ങര്‍മാരിലൂടെ മാത്രം ലക്ഷ്യം കാണാനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ളത് നിര്‍ണായ മത്സരങ്ങളാണ്. അടുത്ത രണ്ട് മത്സരങ്ങള്‍ ജയിച്ചാലും മറ്റുള്ള ടീമുകളുടെ പ്രകടനം കൂടി നേക്കിവേണം ബ്ലാസ്റ്റേഴ്‌സിന് യോഗ്യത നേടാന്‍.

Comments