antalya otogar rent a car ordu haberleri fatsa haberleri - instagram türk takipçi al yemek tarifleri

അശ്വിന്‍ എന്തുകൊണ്ട് ? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സെവാഗ് | ASIAVISION NEWS
Flash News
മഞ്ചേശ്വരം എം.എല്‍.എ പി.ബി.അബ്ദുള്‍ റസാഖ് അന്തരിച്ചു...

അശ്വിന്‍ എന്തുകൊണ്ട് ? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സെവാഗ്

Monday, February 26 2018
img

മൊഹാലി (www.asiavisionnews.com): 2018 ഐ.പി.എല്‍ സീസണില്‍ എന്തുകൊണ്ടാണ് അശ്വിനെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീം ക്യാപ്റ്റനാക്കിയതെന്ന് വെളിപ്പെടുത്തി ടീം മെന്റര്‍ സെവാഗ്. ബൗളര്‍മാര്‍ ടീമിനെ നയിക്കുന്നത് നല്ലതാണെന്നാണ് തനിക്ക് തോന്നുന്നതെന്നും അതാണ് അശ്വിനെ തെരഞ്ഞെടുക്കാന്‍ കാരണമെന്നും സെവാഗ് പറഞ്ഞു.

‘ബൗളര്‍മാര്‍ ക്യാപറ്റനാകണം. കപില്‍ ദേവിന്റെയും വസീം അക്രത്തിന്റെയും വഖാര്‍ യൂനിസിന്റെയും ആരാധകനാണ് ഞാന്‍. അവരെല്ലാം മികച്ച ബൗളര്‍മാരാണ്. അതോടൊപ്പം മികച്ച നായകരും.’

അശ്വിന് ടീമിനെ മികച്ച രീതിയില്‍ നയിക്കാന്‍ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് സെവാഗ് പറഞ്ഞു. പഞ്ചാബിനെ ഫൈനലിലെത്തിക്കാന്‍ അശ്വിന്റെ ക്യാപ്റ്റന്‍സിക്കു കീഴില്‍ കഴിയുമെന്നും സെവാഗ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിന്റെ സാഹചര്യം അശ്വിന് നന്നായി അറിയാമെന്നും അതിനനുസരിച്ച് ബൗളര്‍മാരെ എങ്ങനെ നിയോഗിക്കണമെന്നതിനെക്കുറിച്ച് അദ്ദേഹത്തിന് ധാരണയുണ്ടാകുമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു. പവര്‍പ്ലേകളില്‍ അശ്വിന്‍ നന്നായി പന്തെറിയുമെന്നും സെവാഗ് അഭിപ്രായപ്പെട്ടു.

111 ഐ.പി.എല്‍ മത്സരങ്ങളിലായി 100 വിക്കറ്റുകളാണ് അശ്വിന്‍ സ്വന്തമാക്കിയിട്ടുള്ളത്.

7.6 കോടി രൂപയ്ക്കാണ് പഞ്ചാബ് അശ്വിനെ സ്വന്തമാക്കിയത്. രാജസ്ഥാന്‍ റോയല്‍സും പഞ്ചാബുമായിരുന്നു അശ്വിനായി മത്സരത്തിനുണ്ടായിരുന്നത്.

കഴിഞ്ഞ 10 സീസണില്‍ ഒരിക്കല്‍ പോലും പഞ്ചാബിന് കിരീടമുയര്‍ത്താനായിട്ടില്ല. 2014 ല്‍ ഫൈനലിലെത്തിയിരുന്നെങ്കിലും കൊല്‍ക്കത്തയോട് പരാജയപ്പെടുകയായിരുന്നു.

എന്നാല്‍ ഇത്തവണ മികച്ച താരങ്ങളെ അണിനിരത്തി വമ്പന്‍ തയ്യാറെടുപ്പിലാണ് പഞ്ചാബ് ഐ.പി.എല്‍ പോരിനിറങ്ങുന്നത്.

Comments