Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501, 9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

35 വര്‍ഷത്തിന് ശേഷം സൗദിയില്‍ സിനിമാ പ്രദര്‍ശനത്തിന് അനുമതി

Monday, December 11 2017
img

ജിദ്ദ (www.asiavisionnews.com): സൗദി അറേബ്യയില്‍ സിനിമാ പ്രദര്‍ശനത്തിന് അനുമതി. മുപ്പത്തിയഞ്ച് വര്‍ഷം മുമ്പ് സിനിമകള്‍ക്ക് രാജ്യത്ത് ഏര്‍പ്പെടുത്തിയ വിലക്ക് ഭരണകൂടം നീക്കി. സാംസ്കാരിക വിവര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

1980ല്‍ സിനിമകള്‍ക്ക് പ്രഖ്യാപിച്ച വിലക്ക് ഇതോടെ നീങ്ങി. തിയ്യേറ്ററുകള്‍ വഴി എല്ലാ സിനിമകളും രാജ്യത്ത് പ്രദര്‍ശിപ്പിക്കാം. എല്ലാ രാജ്യങ്ങളിലുമുള്ള പോലെ സെന്‍സര്‍ഷിപ്പും സിനിമകള്‍ക്കുണ്ടാകുമെന്നാണ് സൂചന.

രാജ്യത്ത് മാധ്യമങ്ങള്‍ക്കും സിനിമകള്‍ക്കും ലൈസന്‍സ് അനുവദിക്കാനുള്ള അനുമതി സാംസ്കാരിക വിവര മന്ത്രാലയത്തിനു കീഴിലെ ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയയാണ്. സിനിമകള്‍ക്കും തിയറ്ററുകള്‍ക്കും ഷൂട്ടിങിനുമുള്ള ലൈസന്‍സിന് അനുമതി നല്‍കാന്‍ ഇവര്‍ക്ക് നിരേ‍ദേശം ലഭിച്ചു കഴിഞ്ഞു.

സാംസ്കാരിക വിവര മന്ത്രി അവ്വാദ് അല്‍അവ്വാദാണ് ഉത്തരവിലൂടെ ഇക്കാര്യം അറിയിച്ചത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030ന്റെ ഭാഗമായാണ് സിനിമാ പ്രദര്‍ശനത്തിനുള്ള നീക്കം.

Comments

Antalya temizlik firmaları Konyaaltı ev temizliği Antalya temizlik şirketleri

haberler antalya haberleri Elektronik Sigara bypass shell