antalya otogar rent a car ordu haberleri fatsa haberleri - instagram türk takipçi al yemek tarifleri

മുസ്‌ലിംകള്‍ക്കെതിരെ വംശീയ കലാപം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും ശ്രീലങ്കയില്‍ വര്‍ഗീയസംഘര്‍ഷങ്ങള്‍ക്ക് അറുതിയില്ല | ASIAVISION NEWS
Flash News
മഞ്ചേശ്വരം എം.എല്‍.എ പി.ബി.അബ്ദുള്‍ റസാഖ് അന്തരിച്ചു...

മുസ്‌ലിംകള്‍ക്കെതിരെ വംശീയ കലാപം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും ശ്രീലങ്കയില്‍ വര്‍ഗീയസംഘര്‍ഷങ്ങള്‍ക്ക് അറുതിയില്ല

Thursday, March 08 2018
img

കൊളംബോ (www.asiavisionnews.com): അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും ശ്രീലങ്കയില്‍ വര്‍ഗീയസംഘര്‍ഷങ്ങള്‍ക്ക് അറുതിയായില്ല. സംഘര്‍ഷങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. സംഘര്‍ഷം തുടരുന്ന കാണ്ഡി ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.

ശ്രീലങ്കയില്‍ തീവ്ര ബുദ്ധമത വിശ്വാസികള്‍ ന്യൂനപക്ഷവിഭാഗമായ മുസ്‍ലിങ്ങള്‍ക്കെതിരെ ആരംഭിച്ച ആക്രമണമാണ് കലാപമായി മാറിയത്.

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണങ്ങള്‍. കാന്ഡി ജില്ലയിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഈ മേഖല കനത്ത പൊലീസ് സുരക്ഷയിലാണ്. വീണ്ടും സംഘര്‍ഷങ്ങള്‍ നടന്നതിനാല്‍ പൊലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

കലാപസാധ്യതയുള്ള മറ്റ്മേഖലകളിലും പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ആക്രമണങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ അടിയാന്തരാവസ്ഥ പ്രഖ്യാപിച്ചത്.

എന്നാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് ശേഷവും ആക്രമണങ്ങള്‍ നടന്നു. മുസ്‍ലിം പള്ളിക്കുനേരെയും വീടുകള്‍ക്കുനേരെയും ആക്രമണമുണ്ടായി. ചിലയിടങ്ങളില്‍ പൊലീസിനുനേരെയും ആക്രമണം നടന്നു.

ആക്രമണങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാര്‍ ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കലാപം വ്യാപിക്കുന്നതിന് സാമൂഹ്യമാധ്യമങ്ങള്‍ കാരണമാകുമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

മൂന്ന് ദിവസത്തേക്കാണ് നിയന്ത്രണം. അതേസമയം സംഭവം രാഷ്ട്രീയനേട്ടങ്ങള്‍ക്ക് ചിലർ ഉപയോഗിക്കുകയാണെന്ന് മുന്‍ പ്രസിഡന്റ് മഹേന്ദ്ര രജപക്സെ ആരോപിച്ചു.

അതേസമയം, ശ്രീലങ്കയില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന കലാപങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍. കുമാര്‍ സംഗക്കാര, മഹേല ജയവര്‍ദന, സനത് ജയസൂര്യ തുടങ്ങിയവരാണ് രൂക്ഷ പ്രതികരണവുമായി രംഗത്ത് വന്നത്. ശ്രീലങ്കയിലെ ഭൂരിപക്ഷമായ ബുദ്ധമതത്തിലെ തീവ്രവാദികള്‍ മുസ്‌ലിംകള്‍ക്കെതിരെ വന്‍ അക്രമങ്ങളാണ് അഴിച്ചു വിടുന്നത്. ചരിത്ര പ്രസിദ്ധമായ കാന്‍ഡി നഗരത്തില്‍ മുസ്ലിം ഉടമസ്ഥതയിലുള്ള കടകളും വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും ആക്രമിക്കപ്പെട്ടു. മധ്യ പ്രവിശ്യയിലെ അക്രമങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ശ്രീലങ്കയിലെ അക്രമ സംഭവങ്ങള്‍ വിഷമമുണ്ടാക്കുന്നുവെന്നും അക്രമങ്ങളിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സനത് ജയസൂര്യ ട്വിറ്ററില്‍ കുറിച്ചു. ‘ശ്രീലങ്കയിലെ ജനങ്ങള്‍ വിവേകികളാവണം. ബുദ്ധിമുട്ടേറിയ സമയങ്ങളെ ഒന്നിച്ച് നേരിടണം’ – സനത് ജയസൂര്യ അഭിപ്രായപ്പെട്ടു.

സംഗക്കാര ട്വിറ്ററില്‍ കുറിച്ചതിങ്ങനെ:

‘ശ്രീലങ്കയില്‍ ആരെയും അവരുടെ മതത്തിന്റെയോ വംശത്തിന്റെയോ പേരില്‍ അരികുവല്‍ക്കരിക്കുകയോ ഭീഷണിപ്പെടുത്തുകയോ അപായപ്പെടുത്തുകയോ ചെയ്യരുത്. നാം ഒരു രാജ്യവും ഒരു ജനതയുമാണ്. സ്‌നേഹവും വിശ്വാസവും സ്വീകാര്യതയുമായിരിക്കണം നമ്മുടെ പൊതു മന്ത്രം. വംശീയതക്കും അക്രമത്തിനും സ്ഥാനമില്ല. നിര്‍ത്തൂ… ഒന്നിച്ചു നില്‍ക്കൂ, ശക്തരായി നില്‍ക്കൂ…’

ഫേസ്ബുക്കില്‍, അക്രമത്തെ അപലപിച്ചു കൊണ്ടുള്ള വീഡിയോയും സംഗക്കാര പോസ്റ്റ് ചെയ്തു. സിംഹള ഭാഷയിലുള്ള വീഡിയോയില്‍ മത, ജാതി ഭേദമന്യേ സാഹോദര്യം പുലര്‍ത്താനും അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

മഹേല ജയവര്‍ദനയും ശക്തമായ ഭാഷയിലാണ് അക്രമങ്ങളെ അപലപിച്ചത്.

‘ശ്രീലങ്കയില്‍ നടക്കുന്ന അക്രമ സംഭവങ്ങളെ ശക്തമായി അപലപിക്കുന്നു. ഇതില്‍ ഉള്‍പ്പെട്ടവരെ മത-വംശ ഭേദമന്യേ നീതിക്കു മുന്നില്‍ കൊണ്ടുവരണം. 25 വര്‍ഷത്തോളം നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിലൂടെയാണ് ഞാന്‍ വളര്‍ന്നത്. അതുപോലൊരു സാഹചര്യം അടുത്ത തലമുറയ്ക്ക് ഉണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’ – മഹേല ട്വിറ്ററില്‍ കുറിച്ചു.

രാജ്യമെങ്ങും സംഘ് പരിവാര്‍ അഴിഞ്ഞാടുമ്പോള്‍ മൗനം പാലിക്കുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരെ കുപ്രചരണം നടത്തുകയും ചെയ്യുന്ന വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍ തുടങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഇവരെ കണ്ട് പഠിക്കണമെന്ന് നിരവധി പേര്‍ ട്വിറ്ററില്‍ ഇതിന് മറുപടിയായി കുറിച്ചു. നേരത്തെ പാലക്കാട് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടപ്പോള്‍ അതിലടങ്ങിയ മുസ്ലീം പേരുകള്‍ മാത്രമെടുത്ത് പറഞ്ഞ ഇന്ത്യന്‍ താരം വീരേന്ദ്ര സെവഗിന്റെ ട്വീറ്റ് ഏറെ വിവാദമായിരുന്നു.

Comments

Antalya temizlik firmaları Konyaaltı ev temizliği Antalya temizlik şirketleri

haberler antalya haberleri