antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat

മറ്റു മതസ്ഥര്‍ക്കും പരസ്യമായി ആരാധിക്കാനുള്ള സ്വാതന്ത്ര്യം നല്‍കണം: സൗദി കിരീടാവകാശിയോട് ആര്‍ച്ച് ബിഷപ്പ് | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

മറ്റു മതസ്ഥര്‍ക്കും പരസ്യമായി ആരാധിക്കാനുള്ള സ്വാതന്ത്ര്യം നല്‍കണം: സൗദി കിരീടാവകാശിയോട് ആര്‍ച്ച് ബിഷപ്പ്

Friday, March 09 2018
img

ലണ്ടന്‍ (www.asiavisionnews.com): സൗദിയില്‍ മറ്റുമതവിഭാഗങ്ങളിലുള്ളവര്‍ക്കും പരസ്യമായി ആരാധിക്കാനുള്ള സൗകര്യം അനുവദിക്കണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനോട് ആര്‍ച്ച് ബിഷപ്പ് ഓഫ് കാന്റര്‍ബറി.

സൗദി രാജാവിന്റെ ലണ്ടന്‍ സന്ദര്‍ശനത്തിനിടെ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

ലാംബത്ത് പാലസിലായിരുന്നു ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്കിടെ സൗദി അറേബ്യയില്‍ ക്രിസ്ത്യാനികള്‍ക്കു നല്‍കുന്ന മോശം പരിഗണനയില്‍ ആര്‍ച്ച്ബിഷപ്പ് ആശങ്ക അറിയിച്ചു.

‘വിവിധതരം വിശ്വാസപാരമ്പര്യങ്ങളെ പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനും പ്രവര്‍ത്തിക്കുമെന്ന് കിരീടാവകാശി അറിയിച്ചു. ‘ ആര്‍ച്ച് ബിഷപ്പിന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.

യെമനില്‍ സൗദി സഖ്യം നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളിലുള്ള ആധിയും ബിഷപ്പ് കിരിടാവകാശിയെ അറിയിച്ചു. യെമനിലെ യുദ്ധത്തില്‍ 10,000ത്തോളം ആളുകളാണ് കൊല്ലപ്പെട്ടത്.

ബുധനാഴ്ച എലിസബത്ത് രാജകുമാരിക്കൊപ്പമുള്ള ഉച്ചഭക്ഷണത്തോടെയായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്റെ മൂന്നുദിവസത്തെ സന്ദര്‍ശനം ആരംഭിച്ചത്. വ്യാഴാഴ്ച അവര്‍ പ്രധാനമന്ത്രി തെരേസ മെയെ കണ്ടിരുന്നു.

യെമനിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഉയര്‍ത്തിക്കാട്ടി ബ്രിട്ടനിലെ വിവിധയിടങ്ങളില്‍ മുഹമ്മദ് ബിന്‍ സല്‍മാനെതിരെ പ്രതിഷേധ റാലികള്‍ നടന്നിരുന്നു.

Comments

Antalya temizlik firmaları Konyaaltı ev temizliği Antalya temizlik şirketleri

haberler antalya haberleri Elektronik Sigara bypass shell