antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat sesli chat yemek tarifleri

മനുഷ്യരൂപത്തില്‍ നിന്ന് ഡ്രാഗണായി രൂപമാറ്റം: മുടക്കിയത് ലക്ഷങ്ങള്‍ | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

മനുഷ്യരൂപത്തില്‍ നിന്ന് ഡ്രാഗണായി രൂപമാറ്റം: മുടക്കിയത് ലക്ഷങ്ങള്‍

Thursday, April 12 2018
img

ടെക്‌സസ് (www.asiavisionnews.com): സൗന്ദര്യത്തിന്റെ കാര്യത്തില്‍ എപ്പോഴും ആകുലരാണ് ഭൂരിഭാഗം പേരും. സൗന്ദര്യ സംരക്ഷണത്തിനായി ലക്ഷങ്ങള്‍ മുടക്കി അതിന്റെ പിന്നാലെ പോകുന്നവരും നിരവധി.

എന്നാല്‍ മനുഷ്യ രൂപത്തില്‍ നിന്ന് മറ്റൊരു വൈകൃത രൂപത്തിലേക്ക് മാറാന്‍ ലക്ഷങ്ങള്‍ പൊടിച്ചവരെ പറ്റി കേട്ടിട്ടുണ്ടവില്ല.

അത്തരമൊരു മെയ്ക്ക് ഓവറിന്റെ ചിത്രങ്ങളും സംഭവവുമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ടെക്‌സസ് സ്വദേശിയായ ഇവാ ടിയാമെറ്റ് മെഡൂസ എന്ന യുവതിയെ കാണുന്നവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഒന്ന് ഞെട്ടും.

മനുഷ്യ രൂപത്തില്‍ നിന്ന് ഡ്രാഗണ്‍ രൂപത്തിലേക്ക് മാറിയിരിക്കുകയാണ് ഈ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി. അതിനായി 39 ലക്ഷത്തോളം രൂപയാണ് അവര്‍ പൊടിച്ചത്.

ഡ്രാഗണ്‍ രൂപത്തിനായി നാക്ക് രണ്ടായി കീറി, മൂക്ക് പതിപ്പിച്ചു, കണ്ണുകള്‍ക്കു ചുറ്റും മുഖത്തിന്റെ പലയിടത്തായി കറുത്ത നിറത്തിലുള്ള ടാറ്റൂ ചെയ്തു, നെറ്റിയില്‍ എട്ടോളം മുഴകളുണ്ടാക്കി, പല്ലുകള്‍ പറിച്ചു, ചെവികള്‍ മുറിച്ചുകളഞ്ഞു.

ശരിക്കും മനുഷ്യരൂപം വെടിഞ്ഞ് കഥകളില്‍ കേട്ടറിഞ്ഞട്ടുള്ളതിനു സമാനമായ ഡ്രാഗണിന്റെ രൂപം കൈക്കൊണ്ടിരിക്കുകയാണ് ഇവര്‍. സ്വയം ഡ്രാഗൺ ലേഡി എന്നാണ് ഇവ വിശേഷിപ്പിക്കുന്നത്.

ഇവ ജന്മനാ ആണ്‍കുട്ടിയായിരുന്നു. എന്നാല്‍ 1997ല്‍ തനിക്ക് എച്ച്‌ഐവിയാണെന്ന് തിരിച്ചറിഞ്ഞതോടെ റിച്ചാര്‍ഡ് ആകെ തകര്‍ന്നു. അങ്ങനെയാണ് ട്രാന്‍സ്‌ജെന്‍ഡറാകാനും പിന്നീട് മനുഷ്യരൂപം വെടിയാനുമൊക്കെ റിച്ചാര്‍ഡിനെ പ്രേരിപ്പിച്ചത്. അമേരിക്കയിലെ ഒരു പ്രമുഖ ബാങ്കിന്റെ വൈസ് പ്രസിഡന്റായിരുന്നു അവര്‍. ഇപ്പോഴത്തെ ജീവിതത്തില്‍ ഏറെ സന്തുഷ്ടയാണ് എന്നാണ് ഇവ പറയുന്നത്. അടുത്ത ജന്മത്തില്‍ വിഷപ്പാമ്പായി ജനിക്കണമെന്നാണ് ഇവയുടെ ആഗ്രഹം.

തന്റെ രൂപമാറ്റം ഇപ്പോഴും പൂര്‍ണമായിട്ടില്ലന്നാണ് ഇവ പറയുന്നത്. ഏതുവിധേനയും ശരീരം ഇനിയും താന്‍ ആഗ്രഹിക്കുന്നതുപോലെ ഡ്രാഗണ്‍ ലുക്കിലേക്കെത്തിക്കാന്‍ ശ്രമിക്കുകയാണ് ഇവ. വൈകാതെ 26 ലക്ഷം രൂപ കൂടി ചിലവഴിച്ചുള്ള രൂപമാറ്റ പ്രക്രിയകളും നടത്താനുള്ള ഒരുക്കത്തിലാണ് ഇവ.

Comments

Antalya temizlik firmaları Konyaaltı ev temizliği Antalya temizlik şirketleri

haberler antalya haberleri Elektronik Sigara bypass shell