antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat sesli chat yemek tarifleri

റമദാനില്‍ മുസ്‌ലിംങ്ങള്‍ ജോലിക്ക് പോവുന്നത് സമൂഹത്തിന് ആപത്താണെന്ന് ഡാനിഷ് മന്ത്രി | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

റമദാനില്‍ മുസ്‌ലിംങ്ങള്‍ ജോലിക്ക് പോവുന്നത് സമൂഹത്തിന് ആപത്താണെന്ന് ഡാനിഷ് മന്ത്രി

Tuesday, May 22 2018
img

കോപ്പന്‍ഹേഗന്‍ (www.asiavisionnews.com) റമദാനില്‍ മുസ്‌ലിംങ്ങള്‍ ജോലിക്ക് പോകരുതെന്നും അത് മറ്റുള്ളവര്‍ക്ക് കൂടി അപകടകരമാണെന്നും ഡെന്‍മാര്‍ക്ക് മന്ത്രി. ഡെന്‍മാര്‍ക്കില്‍ അധികാരത്തിലുള്ള മധ്യവലതുപക്ഷ സര്‍ക്കാരിലെ മന്ത്രിയായ ഇന്‍ഗര്‍ സ്റ്റോജ്‌ബെര്‍ഗിന്റേതാണ് വാക്കുകള്‍.

നോമ്പെടുക്കുന്നത് ഡെന്‍മാര്‍ക്കിലെ ജനങ്ങളുടെ സുരക്ഷയെയും പ്രൊഡക്ടിവിറ്റിയെയും ബാധിക്കുമെന്ന് ഇന്‍ഗര്‍ പറഞ്ഞു. 10 മണിക്കൂര്‍ ഭക്ഷണമോ വെള്ളമോ കുടിക്കാതെ വാഹനമോടിക്കുന്ന ഡ്രൈവര്‍മാരടക്കമുള്ളവരെ ചൂണ്ടിക്കാട്ടിയാണ് ഇന്‍ഗറിന്റെ പ്രസ്താവന.

ഇന്‍ഗറിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി ഫിന്നിഷ് മുസ്‌ലിം യൂണിയന്‍ ചെയര്‍, പിയ ജാര്‍ദി രംഗത്തെത്തി. അബദ്ധ പ്രസ്താവനയാണ് മന്ത്രി നടത്തിയതെന്നും നോമ്പെടുത്താല്‍ മുസ്‌ലിം ജീവനക്കാരും ബസ്‌ഡ്രൈവര്‍മാരും അപകടകരമായി പെരുമാറുമെന്നതിന് തെളിവുകളോ കണക്കുകളോ ഇല്ലെന്നും പിയ ജാര്‍ദി പറഞ്ഞു.

അഭയാര്‍ത്ഥി വിഷയത്തിലടക്കം കടുത്ത നിലപാടെടുത്ത ഇന്‍ഗര്‍ കണ്‍സര്‍വേറ്റീവ് ലിബറല്‍ പാര്‍ട്ടി അംഗമാണ്. അഭയാര്‍ത്ഥികളില്‍ നിന്ന് സ്വര്‍ണ്ണവും ആഭരണവുമടക്കമുള്ള വസ്തുക്കള്‍ പിടിച്ചെടുക്കാനുള്ള നിയമം ഡെന്‍മാര്‍ക്ക് 2016ല്‍ പാസാക്കിയിരുന്നു.

അഭയാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് പകരമായാണ് സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. അഭയാര്‍ത്ഥികളുടെ പക്കല്‍ 1500 ഡോളറിന് മുകളില്‍ വിലവരുന്ന വസ്തുക്കളുണ്ടെങ്കില്‍ അവ സര്‍ക്കാരിലേക്ക് എന്നാണ് നിയമം.

ഡെന്‍മാര്‍ക്കില്‍ 5.7 മില്ല്യണ്‍ ജനസംഖ്യയില്‍ 250,000 മുസ്‌ലിംങ്ങളുണ്ട്.

Comments

Antalya temizlik firmaları Konyaaltı ev temizliği Antalya temizlik şirketleri

haberler antalya haberleri Elektronik Sigara bypass shell