antalya otogar rent a car ordu haberleri fatsa haberleri - instagram türk takipçi al yemek tarifleri

ഗണപതിയെ ഉപയോഗിച്ച് പാർട്ടി പരസ്യം: പുലിവാലു പിടിച്ചപ്പോൾ ഒടുവിൽ ഖേദപ്രകടനം | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ഗണപതിയെ ഉപയോഗിച്ച് പാർട്ടി പരസ്യം: പുലിവാലു പിടിച്ചപ്പോൾ ഒടുവിൽ ഖേദപ്രകടനം

Friday, September 21 2018
img

ഹൂസ്റ്റണ്‍ (www.asiavisionnews.com): പാര്‍ട്ടി ചിഹ്നമായ ആനയെ ഹിന്ദുമത വിഭാഗക്കാര്‍ ആരാധിക്കുന്ന ഗണപതി ഭഗവാനോട് ഉപമിച്ച്‌ പരസ്യം ഇറക്കിയ യുഎസ് ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പുലിവാലുപിടിച്ചു.

ഹിന്ദു സമുദായ വിശ്വാസങ്ങളെ അവഹേളിച്ചു എന്ന പേരില്‍ കടുത്ത വിമര്‍ശനങ്ങളാണ് പരസ്യം ഇറങ്ങിയതിനു പിന്നാലെ ഉയര്‍ന്നു വന്നിട്ടുള്ളത്. മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്ന നിലയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് ഖേദപ്രകടനവുമായി പാര്‍ട്ടി രംഗത്തെത്തിയത്.

ഗണേശ ചതുര്‍ഥിയുടെ ഭാഗമായി ഹൈന്ദവരുടെ ആരാധനാമൂര്‍ത്തിയായ ഗണേശ ഭഗവാന്റെ ചിത്രത്തോടൊപ്പം പാര്‍ട്ടിയുടെ പ്രചാരണം ലക്ഷ്യമിട്ട് പരസ്യചിത്രം പ്രസിദ്ധീകരിച്ചു.

അതില്‍ മൂര്‍ത്തിയെ അവഹേളിക്കുന്ന തരത്തിലുള്ള വാചകങ്ങളുണ്ടെന്നായിരുന്നു അമേരിക്കയിലെ ഇന്ത്യക്കാരുടെ സംഘടനകളുടെ വാദം.

ഗണേശ ചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 13ലെ അമേരിക്കന്‍ പത്രങ്ങളില്‍ വന്ന പാര്‍ട്ടി പരസ്യമാണ് വിവാദങ്ങള്‍ക്കു തിരി കൊളുത്തിയത്.

ചിന്തിക്കാൻ വലിയ തലയുണ്ട്,പ്രശ്നങ്ങൾ കേൾക്കാൻ വലിയ ചെവി, പ്രശ്നങ്ങൾ കാണാനുള്ള വലിയ കണ്ണുകൾ ,നല്ലതിനെയും ചീത്തയെയും ദഹിപ്പിക്കാൻ കഴിയുന്ന വലിയ വയർ എന്നിങ്ങനെ ഗണേശനെ ഗുണഗണങ്ങൾ പരസ്യത്തിൽ വാഴ്ത്തുന്നുണ്ട്. എന്നാൽ ഒടുവിലെ പഞ്ച് വാചകമാണ് ഡെമോക്രാറ്റുകളെ തകർത്തത്

‘നിങ്ങള്‍ ആരെ ആരാധിക്കും? ആനയെയോ കഴുതയെയോ? ഏതു വേണമെന്നു നിങ്ങള്‍ക്കു തെരഞ്ഞെടുക്കാം.’ ഇതായിരുന്നു പരസ്യത്തിലെ വാചകം. റിപ്പബ്ലിക്കൻസ് പാര്‍ട്ടിയുടെ ചിഹ്നം ആനയാണ്. എതിരെയുള്ള ഡെമോക്രാറ്റുകളുടെ ചിഹ്നമാണ് കഴുത.

എന്നാല്‍ പരസ്യത്തിനെതിരെ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍(എച്ച്‌എഎഫ്) അടക്കം നിരവധി സംഘടനകള്‍ പ്രതിഷേധമുയര്‍ത്തി രംഗത്ത് വരികയായിരുന്നു.

വിശ്വാസങ്ങളെ വ്രണപ്പെടുത്തിക്കൊണ്ടു വോട്ടു ചോദിക്കുന്നത് ശരിയായ രീതിയല്ല. ആരാധനാമൂര്‍ത്തിയായ ഗണേശ ഭഗവാനെ മുന്‍നിര്‍ത്തി ആനക്കോ കഴുതക്കോ വോട്ട് എന്നു ചോദിച്ചതും തെറ്റായിപ്പോയെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു.

പരസ്യം ലക്ഷ്യത്തിൽ കൊണ്ടെങ്കിലും പണി ആവശ്യത്തിന് കിട്ടി. ഹൈന്ദവ വിശ്വാസങ്ങളെ വ്രണപ്പെടുത്താന്‍ ലക്ഷ്യമിട്ടല്ല പരസ്യം പ്രസിദ്ധീകരിച്ചതെന്ന് പിന്നീട് പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു.

ഗണേശ ചതുര്‍ഥിയെന്ന ആഘോഷത്തെ സ്വാഗതം ചെയ്യുക തന്നെയാണ് പാര്‍ട്ടിയും ഉദ്ദേശിച്ചത്. വിശ്വാസങ്ങളെ വ്രണപ്പെടുത്തിയെങ്കില്‍ ക്ഷമിക്കണമെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭാരവാഹികള്‍ പറഞ്ഞു.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments

Antalya temizlik firmaları Konyaaltı ev temizliği Antalya temizlik şirketleri

haberler antalya haberleri