antalya otogar rent a car ordu haberleri fatsa haberleri - instagram türk takipçi al yemek tarifleri

ഖുര്‍ആന്‍ മനപ്പാഠമാക്കിയ തടവുകാര്‍ക്ക് ദുബായിൽ 20 വര്‍ഷം വരെ ശിക്ഷാ ഇളവ് | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ഖുര്‍ആന്‍ മനപ്പാഠമാക്കിയ തടവുകാര്‍ക്ക് ദുബായിൽ 20 വര്‍ഷം വരെ ശിക്ഷാ ഇളവ്

Monday, October 15 2018
img

ദുബായ് (www.asiavisionnews.com): തടവുപുള്ളികള്‍ക്കായി നടത്തിയ പ്രത്യേക ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച 115 തടവുകാര്‍ക്ക് ശിക്ഷാകാലവധി ആറു മാസം മുതല്‍ 20 വര്‍ഷം വരെ വെട്ടിക്കുറച്ചു നല്‍കി ദുബായ് പൊലീസ്.

പതിനേഴ് വര്‍ഷമായി നടന്നുവരുന്ന ദുബായ് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് (ദിഹ്ഖ) പരിപാടിയുടെ ഭാഗമായി നടന്ന പരിപാടിക്കൊടുവിലാണ് അധികൃതരുടെ തീരുമാനം. ദുബായ് പോലീസും ദിഹ്ഖയും സഹകരിച്ചാണ് തടവുപുള്ളികളെ ഖുര്‍ആന്‍ പഠിപ്പിച്ച് ശിക്ഷയില്‍ ഇളവ് നേടിക്കൊടുക്കുന്നത്.

പദ്ധതിയുടെ ഭാഗമായി നടന്ന ക്ലാസുകള്‍ പൂര്‍ത്തിയാക്കിയ തടവുകാരുടെ മൂന്നാം ബാച്ചിന്റെ പരീക്ഷയും പൂര്‍ത്തിയായി. ഖുര്‍ആന്‍ പരിശീലനം നല്‍കിയ 124 തടവുകാരാണ് പരീക്ഷയ്ക്കിരുന്നത്. ഇവരില്‍ പ്രകടന മികവിന്റെ അടിസ്ഥാനത്തില്‍ 115 തടവുകാര്‍ക്ക് അവരുടെ മാര്‍ക്കിനനുസരിച്ചുള്ള ഇളവാണ് നല്‍കിയത്.

കൂടുതല്‍ അധ്യായങ്ങള്‍ മനപ്പാഠമാക്കിയവര്‍ക്ക് കൂടുതല്‍ വര്‍ഷങ്ങളുടെ ഇളവും കുറച്ചു ഭാഗങ്ങൾ മനപ്പാഠമാക്കിയവര്‍ക്ക് മാസങ്ങളുടെ ഇളവുമാണ് ലഭിച്ചത്.

ഏഴു തടവുകാര്‍ക്ക് 20 വര്‍ഷത്തെ ശിക്ഷാ ഇളവ് ലഭിച്ചു. നാലു പേര്‍ക്ക് 15 വര്‍ഷവും എട്ടു പേര്‍ക്ക് 10 വര്‍ഷവും 20 പേര്‍ക്ക് അഞ്ചു വര്‍ഷത്തെ ഇളവും ലഭിച്ചു.

35 പേര്‍ക്ക് ഒരു വര്‍ഷത്തെ ശിക്ഷാ ഇളവാണ് സമ്മാനമായി ലഭിച്ചത്. 41 പേര്‍ക്ക് ആറു മാസത്തെ ഇളവും നല്‍കിയതായും ദിഹ്ഖ എച്ച് ആര്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു. ദുബായ് പോലീസ് പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട് ഇവര്‍ക്കുള്ള ശിക്ഷാ ഇളവ് അനുവദിക്കുന്നതിന് നിയമപരമായി നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments

Antalya temizlik firmaları Konyaaltı ev temizliği Antalya temizlik şirketleri

haberler antalya haberleri