antalya otogar rent a car ordu haberleri fatsa haberleri - instagram türk takipçi al yemek tarifleri

സഊദി അറേബ്യയുടെ സ്ഥിരതയും സമാധാനവും മുസ്‌ലിം ലോകത്തിന് പരമപ്രധാനം: മുസ്‌ലിം വേള്‍ഡ് ലീഗ് | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

സഊദി അറേബ്യയുടെ സ്ഥിരതയും സമാധാനവും മുസ്‌ലിം ലോകത്തിന് പരമപ്രധാനം: മുസ്‌ലിം വേള്‍ഡ് ലീഗ്

Sunday, October 21 2018

റിയാദ് (www.asiavisionnews.com): സഊദി അറേബ്യയുടെ സ്ഥിരതയും സമാധാനവും മുസ്‌ലിം ലോകത്തിനു പരമ പ്രധാനമാണെന്നും സഊദിക്കെതിരെ നടക്കുന്ന എല്ലാ വിധ കുതന്ത്രങ്ങളും തടയണമെന്നും മുസ്‌ലിം വേള്‍ഡ് ലീഗ് ‘റാബിത്വ’ സമ്മേളനം പ്രസ്താവിച്ചു.

സഊദിയുടെ സുസ്ഥിരത മുസ്‌ലിം ലോകത്തിനു ചുവപ്പു രേഖയാണ്. ഇത് കടന്നെത്തുന്നവരെ ഒറ്റപ്പെടുത്തണം.

സഊദിയെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യവുമായി നടക്കുന്നവരുടെ ശ്രമങ്ങളെ യോഗം അതിശക്തമായി അപലപിക്കുകയും ചെയ്തു. മക്കയില്‍ നടന്ന നാല്‍പത്തിമൂന്നാമത് കൗണ്‍സില്‍ യോഗത്തിലാണ് സഊദിയുടെ നിലനില്‍പ്പ് അതാവശ്യമാണെന്ന പ്രസ്താവനയിറക്കിയത്.

സഊദി ഗ്രാന്‍ഡ് മുഫ്തിയും മുസ്‌ലിം വേള്‍ഡ് ലീഗ് ‘റാബിത്വ’ സുപ്രീം കൗണ്‍സില്‍ അധ്യക്ഷനുമായ അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ആലു ശൈഖിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

മുസ്‌ലിം വേള്‍ഡ് ലീഗ് ജനറല്‍ സിക്രട്ടറി ഡോ: മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ ഈസയുടെ സാന്നിധ്യത്തില്‍ പണ്ഡിതന്മാര്‍ മതകാര്യ മന്ത്രിമാര്‍ എന്നിവരടക്കം 44 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു....

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments

Antalya temizlik firmaları Konyaaltı ev temizliği Antalya temizlik şirketleri

haberler antalya haberleri