antalya otogar rent a car ordu haberleri likit satın al - instagram türk takipçi al instagram yavaş beğeni satın al ko cuce

ബലാത്സംഗത്തിനു ശേഷം അയാളുടെ ചോദ്യം ഞെട്ടിച്ചു: വെളിപ്പെടുത്തലുമായി ഹോളിവുഡ് നടി | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ബലാത്സംഗത്തിനു ശേഷം അയാളുടെ ചോദ്യം ഞെട്ടിച്ചു: വെളിപ്പെടുത്തലുമായി ഹോളിവുഡ് നടി

Friday, September 27 2019
img

ലണ്ടൻ (www.asiavisionnews.com): കുട്ടിക്കാലത്ത് നേരിടേണ്ടിവന്ന ക്രൂരമായ ലൈംഗിക പീഡനത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ഹോളിവുഡ് നടി ഡെമി മൂര്‍. 'ഗുഡ് മോണിങ് അമേരിക്ക' എന്ന പരിപാടിയില്‍ ഡയാന സവ്യര്‍ നടത്തിയ അഭിമുഖത്തിലാണ് ഡെമി തന്റെ കുട്ടിക്കാലത്തെ ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞത്.

കടുത്ത മദ്യപാനിയായിരുന്നു ഡെമിയുടെ മാതാവ്. ഇവര്‍ കൗമാരക്കാരിയായ ഡെമിയെ ബാറുകളില്‍ കൂട്ടികൊണ്ട് പോകുമായിരുന്നു. നടിയുടെ 15-ാം വയസ്സില്‍ മാതാവ് 500 ഡോളറിന് അവരെ ഒരു മധ്യവസ്‌കന് വില്‍ക്കുകയായിരുന്നു.

ആ ദിവസത്തെക്കുറിച്ച് ഡെമി ഓര്‍ക്കുന്നത് ഇങ്ങനെ. അമ്മയുടെ പരിചയക്കാരനായ ഒരാള്‍ ഇരുവരും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് അമ്മയുടെ അറിവോടെ ഇയാള്‍ ഡെമിയെ സ്വന്തം വീട്ടില്‍ വച്ച് ക്രൂരമായ ബലാത്സംഗത്തിന് വിധേയയാക്കി.

ബലാത്സംഗത്തിന് ശേഷമുള്ള അയാളുടെ ചോദ്യം കേട്ട് താന്‍ ഞെട്ടിപ്പോയെന്നും അത് ബലാത്സംഗത്തെക്കാള്‍ ക്രൂരമായിരുന്നു എന്ന് ഡെമി ഓര്‍ക്കുന്നു. എങ്ങനെയുണ്ടായിരുന്നു അമ്മയ്ക്ക് നല്‍കിയ 500 ഡോളറിന്റെ ലൈംഗികാനുഭവം എന്നായിരുന്നു ഡെമിയോട് അയാള്‍ ചോദിച്ചത്.

അപ്പോള്‍ മാത്രമാണ് അമ്മ തന്നെ വില്‍ക്കുകയായിരുന്നു എന്ന് ഇവര്‍ തിരിച്ചറിഞ്ഞത്. 1990 കളില്‍ ഹോളിവുഡിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായിരുന്നു ഡെമി മൂര്‍. തന്റെ ജീവിതത്തിലെ എല്ലാ ദുരനുഭവങ്ങളും പങ്കുവച്ചു കൊണ്ട് ഇവര്‍ ഒരു ബുക്ക് പുറത്തിറക്കിയിരുന്നു.

ഡെമി എഴുതിയ ബുക്കിന്റെ സമര്‍പ്പണം അമ്മയ്ക്ക് വേണ്ടിയായിരുന്നു. ഡെമിയുടെ 12-ാം വയസില്‍ ആദ്യമായി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അവസരോചിതമായ ഇടപെടലിലൂടെയാണ് ഡെമി അമ്മയുടെ ജീവന്‍ രക്ഷിച്ചത്.

തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ തുടര്‍ന്ന് 1980 കളില്‍ ഇവര്‍ മദ്യത്തെയും ലഹരിയെയും ആശ്രയിക്കുകയായിരുന്നു. ഭര്‍ത്താവ് ബ്രൂസ് വിലിസുമായി വേര്‍പിരിഞ്ഞ ഡെമി 2005-ല്‍ ആഷ്ടന്‍ കുച്ചറുമായി പ്രണയത്തിലായി.

ആഷ്ടനുമായുള്ള ബന്ധത്തില്‍ ഡെമി ഗര്‍ഭം ധരിച്ചെങ്കിലും ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിനെ നഷ്ടപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ സങ്കടത്തില്‍ വീണ്ടും ഇവര്‍ മദ്യത്തെയും ലഹരിയേയും ആശ്രയിച്ചു. എന്നാല്‍ 2013 ല്‍ ഈ ബന്ധവും അവസാനിക്കുകയായിരുന്നു.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments

Antalya temizlik firmaları Konyaaltı ev temizliği Antalya temizlik şirketleri

haberler antalya haberleriko cuce