antalya otogar rent a car ordu haberleri likit satın al - instagram türk takipçi al instagram yavaş beğeni satın al ko cuce

സൗദിയിൽ ഇനി ഹോട്ടലുകളില്‍ മുറിയെടുക്കുന്ന വിദേശികളായ സ്ത്രീ പുരുഷന്‍മാര്‍ക്ക് ബന്ധം തെളിയിക്കേണ്ടതില്ല | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

സൗദിയിൽ ഇനി ഹോട്ടലുകളില്‍ മുറിയെടുക്കുന്ന വിദേശികളായ സ്ത്രീ പുരുഷന്‍മാര്‍ക്ക് ബന്ധം തെളിയിക്കേണ്ടതില്ല

Saturday, October 05 2019
img

റിയാദ് (www.asiavisionnews.com): വിദേശികളായ സ്ത്രീ പുരുഷന്‍മാര്‍ക്ക് ഇനി മുതല്‍ സൗദി അറേബ്യയിലെ ഹോട്ടലുകളില്‍ മുറിയെടുക്കാന്‍ ബന്ധം തെളിയിക്കേണ്ടതില്ല.

കൂടുതല്‍ വിദേശസഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് രാജ്യം പരമ്പരാഗത നിയമങ്ങളില്‍ നിന്ന് വ്യതിചലിച്ചിരിക്കുന്നത്.

സൗദി വനിതകള്‍ക്കും ഇനി മുതല്‍ ഇവിടെ ഹോട്ടലുകളില്‍ മുറിയെടുക്കാവുന്നതാണ്. നേരത്തെ സ്വദേശി വനിതകള്‍ക്ക് ഹോട്ടലുകളില്‍ താമസിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. പുതിയ നിയമം തനിച്ച് സഞ്ചരിക്കുന്ന സ്ത്രീകള്‍ക്ക് ഏറെ സൗകര്യപ്രദമാണ്.

വിവാഹേതര ലൈംഗികത നിരോധിച്ചിട്ടുള്ള രാജ്യത്ത് വിവാഹിതരാകാത്ത വിദേശ സ്ത്രീപുരുഷന്‍മാര്‍ക്ക് ഒന്നിച്ച് താമസിക്കാനുള്ള അനുമതിയാണ് പുതിയ നിയമത്തിലൂടെ സൗദി നല്‍കിയിരിക്കുന്നത്.

സ്വദേശികള്‍ക്ക് പക്ഷേ ഇപ്പോഴും കുടുംബ തിരിച്ചറിയല്‍ രേഖ കാട്ടിയാല്‍ മാത്രമേ ദമ്പതിമാര്‍ക്ക് ഹോട്ടല്‍മുറി ലഭ്യമാകൂ. എന്നാല്‍ ഇത് വിദേശികള്‍ക്ക് ബാധകമല്ലെന്നാണ് കഴിഞ്ഞ ദിവസം സൗദി ടൂറിസം കമ്മിഷന്‍ വ്യക്തമാക്കിയത്. സ്വദേശികളടക്കമുള്ള എല്ലാ വനിതകള്‍ക്കും തിരിച്ചറിയല്‍ രേഖ നല്‍കി മുറി നേടാനാകും.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments

Antalya temizlik firmaları Konyaaltı ev temizliği Antalya temizlik şirketleri

haberler antalya haberleriko cuce