antalya otogar rent a car ordu haberleri likit satın al - instagram türk takipçi al instagram yavaş beğeni satın al ko cuce

ഭക്ഷണത്തില്‍ തലമുടി കിട്ടി: ഭര്‍ത്താവ് ഭാര്യയുടെ തല മൊട്ടയടിച്ചു | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ഭക്ഷണത്തില്‍ തലമുടി കിട്ടി: ഭര്‍ത്താവ് ഭാര്യയുടെ തല മൊട്ടയടിച്ചു

Tuesday, October 08 2019
img

ധാക്ക (www.asiavisionnews.com): ഭക്ഷണത്തില്‍ നിന്നും തലമുടി കിട്ടിയതിനെ തുടര്‍ന്ന് ഭാര്യയുടെ തലമൊട്ടയടിച്ച് ഭര്‍ത്താവ്. ബംഗ്ലാദേശിലാണ് സംഭവം. ബാബു മൊണ്ടാല്‍ എന്ന യുവാവാണ് ആഹാരത്തില്‍ മുടി കണ്ടതിനെ തുടര്‍ന്ന് ഭാര്യയുടെ തല മൊട്ടയടിച്ചത്.

സംഭവത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 14 വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആഹാരത്തില്‍ മുടി കണ്ടതിനെ തുടര്‍ന്ന് ക്ഷുഭിതനായ ഇയാള്‍ ഉടന്‍ ബ്ലേഡുമായെത്തി ബലപ്രയോഗത്തിലൂടെ ഭാര്യയുടെ തല മൊട്ടയടിക്കുകയായിരുന്നു.

ബംഗ്ലാദേശില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആരോപണം. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് വനിതാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകളെ സംരക്ഷിക്കാന്‍ മതിയായ നിയമങ്ങളുണ്ടെങ്കിലും അക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്.

2019 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്കുകള്‍ അനുസരിച്ച് 630 പേര്‍ ബലാത്സംഗത്തിരയായിട്ടുണ്ട്. 37 സ്ത്രീകളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. പുരുഷന്മാരുടെ അതിക്രമം മൂലം 37 സ്ത്രീകളാണ് ആത്മഹത്യ ചെയ്തത്.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments

Antalya temizlik firmaları Konyaaltı ev temizliği Antalya temizlik şirketleri

haberler antalya haberleriko cuce