antalya otogar rent a car ordu haberleri likit satın al - instagram türk takipçi al instagram yavaş beğeni satın al ko cuce

മുഹമ്മദ് നബിയെ അധിക്ഷേപിച്ച്‌ ഫേസ്ബുക്ക് പോസ്റ്റ്: പോലീസ് വെടിവെപ്പില്‍ നാല് മരണം | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

മുഹമ്മദ് നബിയെ അധിക്ഷേപിച്ച്‌ ഫേസ്ബുക്ക് പോസ്റ്റ്: പോലീസ് വെടിവെപ്പില്‍ നാല് മരണം

Monday, October 21 2019
img

ധാക്ക (www.asiavisionnews.com): പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ ബംഗ്ലാദേശില്‍ പ്രതിഷേധം ആളിക്കത്തി. ഫേസ്ബുക്ക് പോസ്റ്റിട്ട ആള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങള്‍ തെരുവില്‍ ഇറങ്ങി.

പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്കെതിരെ പോലീസ് നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെടുകയും അന്‍പതിലതികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബംഗ്ലാദേശിലെ ഭോല ജില്ലയിലാണ് സംഭവം.

പ്രതിഷേധ പ്രകടനം ആക്രമാസക്തമായതായും നിയന്ത്രണം വിട്ടതായും പോലീസ് അറിയിച്ചു. തുടര്‍ന്നാണ് വെടിവെച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്വയരക്ഷക്ക് വേണ്ടിയാണ് വെടിവെച്ചതെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ വധശിക്ഷക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് 20000 പേരാണ് കഴിഞ്ഞ ദിവസം ഭോല ദ്വീപിലെ നഗരമായ ബൊര്‍ഹാനുദ്ദീന്‍ നഗരത്തിലെ പ്രാര്‍ത്ഥന മൈതാനിയില്‍ ഒത്തുചേര്‍ന്നത്.

സൈന്യത്തെ വിന്യസിച്ച്‌ ദ്വീപില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയെങ്കിലും നാല് പേര്‍ കൊല്ലപ്പെട്ടെന്നും 50 പേര്‍ക്ക് പരിക്കേറ്റെന്നും അധികൃതര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് അക്കൗണ്ടിന്റെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ഇയാളുടെ മൊഴിയില്‍ പറയുന്ന പ്രകാരം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് വ്യക്തമായിട്ടുണ്ട്.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments

Antalya temizlik firmaları Konyaaltı ev temizliği Antalya temizlik şirketleri

haberler antalya haberleriko cuce