മുഖ്യമന്ത്രിയുടെ ക്ഷണം ഷാര്‍ജ ഭരണാധികാരി സ്വീകരിച്ചു: ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളത്തിലേക്ക്

Friday, December 23 2016
img

ഷാര്‍ജ (www.asiavisionnews.com): ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളം സന്ദര്‍ശിക്കും. കേരള മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് ശൈഖ് സുല്‍ത്താന്‍ കേരളത്തിലെത്തുന്നത്. വ്യാഴാഴ്ച വൈകീട്ട് സുല്‍ത്താനെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു പിണറായിയുടെ ക്ഷണം.അടുത്ത വര്‍ഷം സെപ്തംബറിലായിരിക്കും സന്ദര്‍ശനം നടക്കുക.

കാലിക്കട്ട് സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് അദ്ദേഹത്തിന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അത് സ്വീകരിക്കുന്നതിനും കേരള സര്‍ക്കാരിന്റെ അതിഥിയുമായാണ് അദ്ദേഹത്തെ ക്ഷണിച്ചത്. മുഖ്യമന്ത്രിയും സുല്‍ത്താനും തമ്മിലുളള കൂടിക്കാഴ്ച 45 മിനുറ്റോളമുണ്ടായിരുന്നു.

മുഖ്യമന്ത്രിയോടൊപ്പം നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം.എ.യൂസഫലി, ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ.വൈ.എ.റഹിം, ജനറല്‍ സെക്രട്ടറി ബിജു സോമന്‍ എന്നിവരും ഉണ്ടായിരുന്നു.

Comments