Flash News
വാർത്തകൾക്കും,പരസ്യങ്ങൾക്കും ബന്ധപെടുക:9895854501,9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

60 വയസ്സ് കഴിഞ്ഞവർക്ക് വിസ പുതുക്കി നല്‍കില്ല: ഖത്തറിലെ പുതിയ തൊഴില്‍ നിയമം പ്രവാസികള്‍ക്ക് തിരിച്ചടിയാകും

Tuesday, December 27 2016
img

ദോഹ (www.asiavisionnews.com): ഖത്തറിലെ പുതിയ തൊഴില്‍ നിയമപ്രകാരം സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് കടമ്പകള്‍ നിരവധിയാണ്‌. കരാര്‍ കാലാവധി പൂര്‍ത്തിയാക്കുന്ന പ്രവാസിക്ക് പുതിയ ജോലിയില്‍ പ്രവേശിക്കണമെങ്കില്‍ രാജ്യം, തൊഴില്‍, ലിംഗം എന്നിവ കൃത്യമായ വിസ ഉണ്ടായിരിക്കണമെന്ന് ഭരണനിര്‍വഹണ തൊഴില്‍ സാമൂഹിക മന്ത്രാലയം വ്യക്തമാക്കി.

60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് വിസ പുതുക്കി നല്‍കില്ല. പുതിയ നിയമ പ്രകാരം കരാര്‍ കാലാവധി പൂര്‍ത്തിയാകുന്ന ഒരു പ്രവസിക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതിയോടെ മറ്റൊരു കമ്പനിയിലേക്ക് മാറാം. എന്നാല്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ നിലവിലെ തൊഴിലുടമക്ക് ഇതുസംബന്ധിച്ച് വിവരം നല്‍കണം. കൂടാതെ തൊഴില്‍ മന്ത്രാലയത്തിന് ജോലിമാറ്റം സംബന്ധിച്ച് അപേക്ഷ നല്‍കണം. അതായത്‌ മാനേജര്‍ വിസയില്‍ ജോലി ചെയ്യുന്ന ഒരു വ്യക്തി കമ്പനി മാറുമ്പോള്‍ പുതിയ കമ്പനിയിലും മാനേജര്‍ വിസ തന്നെയായിരിക്കണം.

കാലാവധി വെക്കാത്ത കരാറുകളില്‍ അഞ്ച് വര്‍ഷം അവസാനിക്കുന്നതോടെ കമ്പനി മാറാന്‍ ആഗ്രഹിക്കുന്നെങ്കില്‍ 60 ദിവസം മുമ്പ് തൊഴിലാളി ജോലി മാറ്റം സംബന്ധിച്ച് നോട്ടീസ് നല്‍കിയിരിക്കണം. അതേസമയം ജോലി മാറാന്‍ ആഗ്രഹിക്കുന്നയാള്‍ക്ക് അറുപത് വയസ്സ് കഴിഞ്ഞിട്ടുണ്ടെങ്കില്‍

വിസ പുതുക്കി നല്‍കുകയില്ലെന്നും മന്ത്രാലയം വെളിപ്പെടുത്തി. തൊഴില്‍ മാറ്റം സംബന്ധിച്ച എല്ലാ അപേക്ഷകളും അംഗീകാരങ്ങളും തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ള ചട്ടങ്ങള്‍ക്കു വിധേയമായിരിക്കണം.

തൊഴില്‍ മാറ്റം സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് നേരിട്ടാല്‍ ഭരണവികസന, തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് വിഭാഗത്തെ 40 28 88 88 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്‌.

ഖത്തറില്‍ 60 വയസ്സുളള പ്രവാസികള്‍ക്ക് വിസ പുതുക്കി നല്‍കില്ലെന്ന മന്ത്രാലയത്തിന്റെ തീരുമാനം, ചെറുകിട ബിസിനസ് സംരംഭകരായ മലയാളികളെയടക്കം പ്രതികൂലമായി ബാധിച്ചേക്കും. അതേസമയം പാര്‍ട്ട്ണര്‍ഷിപ്പില്‍ രാജ്യത്ത് വ്യാപാര വാണിജ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദേശികള്‍ക്ക് 60 വയസ്സിന്റെ കാര്യത്തില്‍ ഇളവുണ്ടാകുമെന്നും അറിയുന്നു.

നിലവില്‍ അറുപത് വയസ്സ് കഴിഞ്ഞ വിദേശിയരായ ജീവനക്കാര്‍ക്ക് തൊഴിലുടമകള്‍ ആവശ്യപ്പെട്ടാല്‍ വിസ പുതുക്കി നല്‍കിയിരുന്നു. ഇത് സംബന്ധിച്ചുള്ള നടപടികള്‍ ഉടന്‍ മന്ത്രാലയം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട് . സ്വദേശി വത്കരണത്തിന് ആക്കം കൂട്ടുന്നതാണ് പുതിയ തീരുമാനം.

Comments