antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat

ഫലസ്തീനിലെ അനധികൃത കുടിയേറ്റം: ഇസ്രായേലിനു വിമര്‍ശവുമായി അമേരിക്ക | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ഫലസ്തീനിലെ അനധികൃത കുടിയേറ്റം: ഇസ്രായേലിനു വിമര്‍ശവുമായി അമേരിക്ക

Thursday, December 29 2016
img

ജറുസലേം (www.asiavisionnews.com): ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. നടപടി ഫലസ്തീന്‍ സമാധാനത്തിനും ഇസ്രായേലിന്റെ ജനാധിപത്യ ഭാവിക്കും ഒരുപോലെ ഭീഷണിയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി മുന്നറിയിപ്പ് നല്‍കി.

ഫലസ്തീനിലെ കിഴക്കന്‍ ജറുസലേമിലും വെസ്റ്റ്ബാങ്കിലും അനധികൃത കുടിയേറ്റം നടത്തുന്ന ഇസ്രായേലിനെതിരെ ഐക്യരാഷ്ട്രസഭയിലെ പ്രമേയത്തിന് അമേരിക്ക മൌനാനുവാദം നല്‍കിയിരുന്നു. ഇതിന് പിറകെയാണ് ഇസ്രായേല്‍ കുടിയേറ്റം അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി രംഗത്ത് വന്നത്. അമേരിക്കയില്‍ പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്നത്തില്‍ ഒരു തീരുമാനത്തിലെത്താനാണ് ഒബാമ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ‌

ഇരു രാജ്യങ്ങളും തമ്മിലെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ വര്‍ഷങ്ങളായി തങ്ങള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ വിഷയം അതിഗുരുതരമായ ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഇസ്രായേലിന്റെ ഭാഗത്തുനിന്നുള്ള അക്രമവും കുടിയേറ്റം ഊര്‍ജ്ജിതപ്പെടുത്താനുള്ള തീവ്രമായ പ്രേരണയും പ്രശ്നം സങ്കീര്‍ണമാക്കുകയാണ്. ഇരുരാജ്യത്തെയും പ്രതീക്ഷയാണ് ഇസ്രായേല്‍ നശിപ്പിക്കുന്നത്. ഭൂരിപക്ഷം പേരും ഇഷ്ടപ്പെടാത്ത ഒരു രാജ്യമെന്ന വികലമായ നയം നടപ്പിലാക്കാനും ഇസ്രായേല്‍ ശ്രമിക്കുന്നുവെന്നായിരുന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ പ്രസ്താവന.

മനുഷ്യാവകാശ സംഘടനകളുടെ കണക്ക് പ്രകാരം വെസ്റ്റ്ബാങ്കില്‍ ആറ് ലക്ഷം ജൂതപൌരന്മാരും കിഴക്കന്‍ ജറുസലേമില്‍ രണ്ട് ലക്ഷം ജൂത പൌരന്മാരും താമസിക്കുന്നുണ്ട്.
സമാധാനത്തിനുള്ള പ്രതീക്ഷകള്‍ ഇല്ലാതാവുമ്പോള്‍ എന്തെങ്കിലും പറയാതെയും ചെയ്യാതെയും ഇരിക്കുന്നത് നല്ല മനസ്സാക്ഷിക്ക് ചേര്‍ന്നതല്ല. ശരിക്ക് വേണ്ടി എഴുന്നേറ്റുനില്‍ക്കേണ്ട സമയമാണിത്. ദീര്‍ഘകാലമായി ഏത് രാജ്യമാണ് സമാധാനവും സുരക്ഷയുമായി കഴിയുന്നതെന്ന് നമുക്കറിയാം. അത് തുറന്ന് പറയാന്‍ പേടിക്കേണ്ടതില്ലെന്നും ജോണ്‍ കെറി കൂട്ടിച്ചേര്‍ത്തു.

തീവ്രവലതുപക്ഷ നിലപാടുള്ള നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പദവി ഏറ്റെടുത്താല്‍ കാര്യങ്ങള്‍ ഇസ്രായേലിന് അനുകൂലമാവുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഫലസ്തീനിലെ കുടിയേറ്റം സംബന്ധിച്ച് ഇസ്രായേലിനെതിരെ അമേരിക്ക സ്വീകരിക്കുന്ന നിലപാടിനെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്‍‌മൂദ് അബ്ബാസ് സ്വാഗതം ചെയ്തു. എന്നാല്‍ അമേരിക്കയുടെ നിലപാട് പക്ഷപാതപരമാണെന്നായിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ വിമര്‍ശനം. ജോണ്‍ കെറിയുടെ പ്രസംഗം പൂര്‍ണ്ണമായും കേട്ട പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് സമാധാനം സ്ഥാപിക്കാന്‍ എല്ലാ പിന്തുണയും അര്‍പ്പിച്ചു. മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.

എന്നാല്‍ അമേരിക്കയുടെ നിലപാട് പക്ഷപാതപരമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു വിമര്‍ശിച്ചു. ജോണ്‍ കെറി നടത്തിയ പ്രസംഗത്തോട് ഞാന്‍ എന്റെ നിരാശ അറിയിക്കുന്നു. ഇസ്രായേല്‍ വിരുദ്ധ നിലപാട്കൊണ്ട് പക്ഷപാതപരമായിരുന്നു അത്.

ഇസ്രായേലിന്റെ അനധികൃത കുടിയേറ്റത്തിനെതിരെ അമേരിക്ക സ്വീകരിക്കുന്ന ഇപ്പോഴത്തെ നിലപാടിനെ സ്വാഗതം ചെയ്ത് വിവിധ ലോക രാജ്യങ്ങളും രംഗത്ത് വന്നു.

Comments

Antalya temizlik firmaları Konyaaltı ev temizliği Antalya temizlik şirketleri

haberler antalya haberleri Elektronik Sigara bypass shell