Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501, 9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ഭര്‍ത്താവില്ലാതെ ഷോപ്പിംഗിന് പോയതിനു ശിക്ഷയായി അഫ്ഗാനിസ്ഥാനിൽ യുവതിയുടെ തലവെട്ടി

Thursday, December 29 2016
img

കബൂള്‍ (www.asiavisionnews.com): ഭര്‍ത്താവിനെ കൂടാതെ വീടിന് പുറത്തിറങ്ങിയ യുവതിയുടെ തലവെട്ടി ശിക്ഷ. അഫ്ഗാനിസ്ഥാനിലാണ് സംഭവം. താലിബാന്റെ നിയന്ത്രണത്തിലുള്ള സര്‍-ഇ-പോള്‍ പ്രവിശ്യയിലെ ലാത്തി വില്ലേജിലാണ് മതഭീകരര്‍ ക്രൂരമായ ശിക്ഷ നടപ്പിലാക്കിയത്.

ഭര്‍ത്താവില്ലാതെ പുറത്തിറങ്ങുകയും ഷോപ്പിംഗിന് പോവുകയും ചെയ്തതിനാണ് 30 കാരിയായ യുവതിയെ തലവെട്ടി ശിക്ഷിച്ചതെന്ന് പ്രോവിന്‍സ് ഗവര്‍ണറുടെ വക്താവ് സാബിയുള്ള അമാനി അഭിപ്രായപ്പെട്ടു.

യുവതിയുടെ ഭര്‍ത്താവ് ഇറാനിലാണ്. ഇതിനാലാണ് യുവതി ഒറ്റയ്ക്ക് ഷോപ്പിംഗിന് പോയത്. താലിബാന്റെ നിയമപ്രകാരം യുവതികള്‍ ബന്ധുക്കളായ പുരുഷന് ഒപ്പമല്ലാതെ പുറത്തിറങ്ങുന്നത് കുറ്റകരമാണ്. സ്ത്രീകള്‍ ജോലി ചെയ്യുന്നതിനും വിദ്യാഭ്യാസം നേടുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന നിയമം ബുര്‍ഖ ധരിക്കണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്യുന്നു.

അതേസമയം വാര്‍ത്ത താലിബാന്‍ നിഷേധിച്ചു. ഈ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് താലിബാന്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ഈ മാസം ആദ്യം ദക്ഷിണ കാണ്ഠഹാറിലെ വിമാനത്താവളത്തില്‍ ജോലിക്ക് പോവുകയായിരുന്ന അഞ്ച് സ്ത്രീകളെ അജ്ഞാതരായ തോക്കുധാരികള്‍ കൊലപ്പെടുത്തിയിരുന്നു.

Comments

haberler antalya haberleri Elektronik Sigara ko cuce