Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501, 9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

അയാളുടെ മുഖത്ത് ഭയത്തിന്റെ ലാഞ്ചന പോലുമുണ്ടായിരുന്നില്ല:സദ്ദാം ഹുസൈന്റെ അന്ത്യനിമിഷങ്ങള്‍ വിവരിച്ച് മുവഫക് അല്‍റുബായി

Friday, December 30 2016
img

ഇറാഖ്(www.asiavisionnews.com):ഇറാഖ് മുന്‍പ്രസിഡന്റ് സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതിന്റെ പത്താം വാര്‍ഷികമാണ് ഡിസംബര്‍ 30 ന്. 2006 ഡിസംബര്‍ 30 ന്റെ പുലര്‍ച്ചെയെയായിരുന്നു സദ്ദാമിനെ ഇറാഖിലെ പാവഭരണകൂടം തൂക്കിലേറ്റിയത്. അന്ന് സദ്ദാമിന്റെ ശിക്ഷ നടപ്പാക്കുന്നതിന് നേതൃത്വം കൊടുത്തത് മുന്‍ദേശീയ സുരക്ഷാ ഉപദേഷ്ടാവായ മുവഫഖ് അല്‍റുബായി ആയിരുന്നു. സദ്ദാമിന്റെ അന്ത്യ നിമിഷങ്ങളെ വിവരിക്കുകയാണ് അല്‍റുബായി.

“അയാള്‍ ഒരു ക്രമിനലും കൊലപാതകിയും കശാപ്പുകാരനും ആയിരിക്കാം. പക്ഷെ അവസാന നിമിഷം വരെ ഉറച്ച മനസോടെയാണ് സദ്ദാം നിലകൊണ്ടത്”. അല്‍റുബായി ഓര്‍മിക്കുന്നു. “കൊലമരത്തിലേക്ക് നടക്കുമ്പോള്‍ താന്‍ ചെയ്തുകൂട്ടിയ പാപങ്ങളില്‍ അദ്ദേഹം അല്‍പമെങ്കിലും പശ്ചാത്തപിക്കുമെന്ന് ഞാന്‍ കരുതി. പക്ഷെ അതുണ്ടായില്ല. അയാള്‍ മാപ്പപേക്ഷിച്ചതുമില്ല”. റുബായി പറയുന്നു.

“ശിക്ഷ നടപ്പാക്കുന്ന സമയത്ത് അമേരിക്കക്കാര്‍ ആരും ഉണ്ടായിരുന്നില്ല. ഒരു തൂവെള്ള ഷര്‍ട്ടും ജാക്കറ്റുമായിരുന്നു അയാളുടെ വേഷം. ഭയത്തിന്റെ ലാഞ്ചന പോലും ആ മുഖത്ത് ഉണ്ടായിരുന്നില്ല. പശ്ചാത്താപത്തിന്റെ ഒരു വാക്കുപോലും അയാള്‍ ഉരിയാടിയില്ല.

തൂക്കുമരത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ സദ്ദാമിന്റെ കൈയ്യില്‍ ഒരു ഖുര്‍ആന്‍ ഉണ്ടായിരുന്നു. ജഡ്ജിയുടെ മുറിയിലെത്തിച്ച് കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. അപ്പോള്‍ സദ്ദാം ഉറക്കെ വിളിച്ചുപറഞ്ഞു. അമേരിക്കയ്ക്ക് മരണം, ഇസ്രായേലിന് മരണം, പലസ്തീന്‍ നീണാള്‍വാഴട്ടെ, പേര്‍ഷ്യന്‍ പുരോഹിതര്‍ക്ക് മരണം”.

“പിന്നീട് തൂക്കിലേറ്റാനുള്ള മുറിയിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയി. അയാള്‍ ഒന്നു നിന്നു. തൂക്കുമരത്തിലേക്ക് നോക്കിയ ശേഷം എന്നെ അടിമുടി നോക്കി. എന്നിട്ട് പറഞ്ഞു ഡോക്ടര്‍ ഇത് ആണുങ്ങള്‍ക്ക് ഉള്ളതാണ്. കാലുകള്‍ ബന്ധിച്ച അദ്ദേഹത്തെ ഞാനും സഹായികളും വലിച്ചിഴച്ച് തൂക്കുകയറിനടുത്തെത്തിച്ചു. തൂക്കിലേറ്റുന്നതിന് മുന്‍പ് സദ്ദാം സത്യസാക്ഷ്യം ചൊല്ലി.

അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ്. അവന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു എന്ന രണ്ടാമത്തെ വചനം പൂര്‍ത്തിയാക്കും മുന്‍പ് ലിവര്‍ വലിച്ചു.

ആദ്യം ലിവര്‍ വലിച്ചത് ഞാനാണ്. എന്നാല്‍ അത് ശരിയായില്ല. പിന്നീട് മറ്റൊരാള്‍ വലിച്ച് ശിക്ഷ നടപ്പാക്കി. മൃതദേഹം പ്രധാനമന്ത്രി നൂറി അല്‍മാലിക്കിയുടെ വീട്ടിലേക്ക് മാറ്റി. സൂര്യന്‍ ഉദിക്കുന്നതിന് മുന്‍പ് സദ്ദാമിന്റെ മൃതദേഹവുമായി ഞങ്ങള്‍ ഹെലികോപ്റ്ററില്‍ ബാഗ്ദാദിന് മുകളിലൂടെ പറന്നു”. റുബായി ഓര്‍മകള്‍ അയവിറക്കി.

അല്‍ബുറായിയുടെ ഓഫീസില്‍ സദ്ദാമിന്റെ ഒരു പ്രതിമ സൂക്ഷിച്ചിട്ടുണ്ട്. അന്ന് സദ്ദാമിനെ തൂക്കിലേറ്റിയ കയര്‍ ആ പ്രതിമയുടെ കഴുത്തില്‍ ചുറ്റി മുറുക്കിയിരിക്കുന്നു, ഇനിയും തീരാത്ത പകയുടെ പ്രതീകമായി.

“ഇറാഖ് അധിനിവേശകാലത്ത് അമേരിക്കന്‍ സൈനികര്‍ നീക്കം ചെയ്തതാണ് പ്രതിമ. മൃതദേഹം താഴെയിറക്കിയ ശേഷം ഉദ്യോഗസ്ഥരാണ് കയറിന്റെ ഒരു ഭാഗം തന്നത്. അത് പ്രതിമയുടെ കഴുത്തില്‍ തന്നെ ചുറ്റിവെക്കുന്നതാണ് ഉചിതമെന്ന് എനിക്ക് തോന്നി”. റുബായി പറഞ്ഞു.

ഇറാഖ് പ്രധാനമന്ത്രി നൂറി അല്‍ മാലിക്കിയുടെ അുടപ്പക്കാരനായ അല്‍റുബായി സദ്ദാമിന്റെ ഭരണകാലത്ത് നിരവധി തവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തന്നെ വളരെയേറെ ക്രൂശിച്ച സദ്ദാം തൂക്കുകയറിന് മുന്‍പില്‍ നില്‍ക്കെതനിക്ക് പകയൊന്നും തോന്നിയില്ലെന്ന് റുബായി പറഞ്ഞു.

Comments

haberler antalya haberleri Elektronik Sigara ko cuce