Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501, 9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ഇറാനില്‍ വീടില്ലാത്തവര്‍ ശൈത്യകാലത്തെ കൊടും തണുപ്പിനെ അതിജീവിക്കാന്‍ കഴിയുന്നത് ഖബറുകളില്‍

Monday, January 02 2017
img

ടെഹ്‌റാൻ (www.asiavisionnews.com): മരണത്തിന് മുന്‍പേ കല്ലറയില്‍ പാര്‍ക്കുന്ന ഒരു കൂട്ടം ജന വിഭാഗമുണ്ട് ഇറാനില്‍. ഇറാനിലെ ടെഹ്‌റാനില്‍ വീടില്ലാത്തവര്‍ ശൈത്യകാലത്തെ കൊടും തണുപ്പിനെ അതിജീവിക്കാന്‍ കഴിയുന്നത് ശവക്കല്ലറകളിലാണെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

ഭവനരഹിതരായ 50ഓളം പേരാണ് മൂടി തുറന്ന ശവക്കല്ലറകളില്‍ രാത്രികാലങ്ങളില്‍ അന്തിയുറങ്ങുന്നത്.
ശൈത്യകാലത്തെ ഏറിവരുന്ന തണുപ്പ് ഇവിടുത്തെ വീടില്ലാത്ത ജനങ്ങള്‍ക്ക് ഒരു വലിയ വെല്ലുവിളിയാണ്.

സ്ത്രീകളും കുട്ടികളും അടക്കം 50 പേരാണ് വൃത്തിഹീനമായ അവസ്ഥയില്‍ ഇങ്ങനെ ശവക്കല്ലറയില്‍ കഴിയുന്നത്. ഇവരില്‍ നിരവധിപേര്‍ മയക്കുമരുന്നിന് അടിമകളാണെന്നും വാര്‍ത്തകളുണ്ട്. ശവക്കല്ലറയില്‍ ഉറങ്ങിയിരുന്ന ഭവനരഹിതരെ അവിടെ നിന്ന് ബലമായി തന്നെ മാറ്റി. ഇവര്‍ക്ക് പുനരധിവാസ സൗകര്യം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍.

കല്ലറകളില്‍ ഉറങ്ങിയിരുന്നവരില്‍ ചിലര്‍ പത്ത് വര്‍ഷമായി ഈ രീതി തുടര്‍ന്നു വരുകയാണെന്നാണ് ഇവര്‍ പറയുന്നത്. ഷഹ്റ്വാന്ദ് എന്ന പത്രമാണ് ഇറാനിലെ ഭവനരഹിതരായ ഒരു കൂട്ടം ജനവിഭാഗത്തിന്റെ വാര്‍ത്ത പുറത്തു കൊണ്ടുവന്നത്. സയ്യിദ് ഗൊലാം ഹൊസൈനി പകര്‍ത്തിയ ചിത്രങ്ങളിലൂടെയാണ് ഭവനരഹിതരുടെ ദുരിതപൂര്‍ണമായ അവസ്ഥ പുറം ലോകം അറിഞ്ഞത്.

കല്ലറകളില്‍ ഉറങ്ങുന്നവരുടെ ചിത്രം പുറത്ത് വന്നതോടെ പ്രതികരണവുമായി ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി തന്നെ രംഗത്ത് വന്നു. ഭവനരഹിതരുടെ പ്രശ്നങ്ങള്‍ അടക്കമുള്ള രാജ്യത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മുഴുവന്‍ പൗരന്‍മാരുടെയും സഹകരണം ആവശ്യമാണെന്ന് പ്രസിഡന്റ് പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിലും പട്ടിണി അനുഭവിക്കുന്നവരുണ്ടെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

സയ്യിദ് ഗൊലാം ഹൊസൈനി പകര്‍ത്തിയ ചിത്രങ്ങള്‍
സയ്യിദ് ഗൊലാം ഹൊസൈനി പകര്‍ത്തിയ ചിത്രങ്ങള്‍
ദാരിദ്ര്യം, പാര്‍പ്പിടമില്ലായ്മ, ജനങ്ങള്‍ നേരിടുന്ന മറ്റ് പ്രശ്‌നങ്ങള്‍ക്ക് എല്ലാം പരിഹാരം ഉണ്ടാക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ പട്ടിണി കൊണ്ട് ആളുകള്‍ പാലങ്ങള്‍ക്ക് കീഴെ പലകളിലും മെട്രോ സ്റ്റേഷനുകളുലും ഉറങ്ങുന്നുണ്ട്. ശവക്കുഴികളില്‍ അല്ലെന്നത് മാത്രമാണ് വ്യത്യാസം.

സയ്യിദ് ഗൊലാം ഹൊസൈനി പകര്‍ത്തിയ ചിത്രങ്ങള്‍
സയ്യിദ് ഗൊലാം ഹൊസൈനി പകര്‍ത്തിയ ചിത്രങ്ങള്‍
ഇറാനില്‍ നിന്നുള്ള ഓസ്‌കര്‍ അവാര്‍ഡ് ജേതാവായ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയും മറ്റ് പ്രമുഖരും സംഭവത്തില്‍ ഞെട്ടലും വേദനയും രേഖപ്പെടുത്തി.

ഈ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അസ്ഗര്‍ ഫര്‍ഹാദി ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിക്ക് കത്തയച്ചു.
ടെഹരാന്‍ പ്രാന്തപ്രദേശത്തുള്ള ശ്മശാനങ്ങളിലെ കല്ലറകളില്‍ അന്തിയുറങ്ങുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനവിഭാത്തെ കുറിച്ചുള്ള ഭയാനകമായ വാര്‍ത്ത വായിച്ചു. ഏറെ വേദന നല്‍ക്കുന്നതായിരുന്നു ഈ വാര്‍ത്ത.

സയ്യിദ് ഗൊലാം ഹൊസൈനി പകര്‍ത്തിയ ചിത്രങ്ങള്‍
സയ്യിദ് ഗൊലാം ഹൊസൈനി പകര്‍ത്തിയ ചിത്രങ്ങള്‍
അതേസമയം, വീടില്ലാതെ സ്മശാനത്തില്‍ കഴിയുന്നവരെല്ലാം, മയക്കുമരുന്നിന് അടിമകളാണെന്നാണ് സര്‍ക്കാറിന്റെ വാദം. ഇറാനിയന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തില്‍, തലസ്ഥാന നഗരിയായ ടെഹ്‌റാനില്‍ മാത്രമായി, 5000 സ്ത്രീകള്‍ ഉള്‍പ്പെടെ 15000 വീടില്ലാത്ത ആളുകള്‍ താമസിക്കുന്നുണ്ട്. എന്നാല്‍, യഥാര്‍ത്ഥ സംഖ്യ ഇതിന്റെ ഇരട്ടിയാണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.

സയ്യിദ് ഗൊലാം ഹൊസൈനി പകര്‍ത്തിയ ചിത്രങ്ങള്‍
സയ്യിദ് ഗൊലാം ഹൊസൈനി പകര്‍ത്തിയ ചിത്രങ്ങള്‍
പക്ഷേ, വീടില്ലാത്തവരില്‍ പലരും മയക്കുമരുന്നിന് അടിമകളാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. രാജ്യത്ത് മയക്കുമരുന്നിന് അടിമകളായവരുടെ ചികിത്സ പരിപാടിയില്‍ 1.4 ദശലക്ഷം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാറിന്റെ ഈ കണക്കുകളെയും പ്രവര്‍ത്തകര്‍ എതിര്‍ക്കുന്നു. ഈ സംഖ്യ വളരെ കൂടുതലാണെന്നാണ് ഇവരുടെ വാദം.

Comments

haberler antalya haberleri Elektronik Sigara ko cuce