മേശയ്ക്കടിയില്‍പ്പെട്ട സഹോദരനെ രണ്ടുവയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെടുത്തുന്നു; വീഡിയോ വൈറല്‍

Wednesday, January 04 2017
img

അമേരിക്ക (www.asiavisionnews.com):മേശയ്ക്കടിയില്‍പ്പെട്ട സഹോദരനെ രണ്ടുവയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെടുത്തുന്ന വീഡിയോ വൈറലാകുന്നു. അമേരിക്കയിലെ ഊട്ടായിലാണ് സംഭവം. രണ്ടു വയസുകാരനായ ബ്രൗഡി ഷോഫാണ് തന്റെ ഇരട്ട സഹോദരനായ ബ്രോക്കിനെ മേശയ്ക്കടിയില്‍ നിന്ന് രക്ഷപ്പെടുത്തുന്നത്.

രണ്ടുപേരും കളിക്കുന്നതിനിടെയാണ് മേശ മറിഞ്ഞുവീണത്. ശബ്ദം കേട്ടില്ലെന്നും മുറിയിലെ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കണ്ടാണ് സംഭവം അറിഞ്ഞതെന്നും കുട്ടികളുടെ മാതാപിതാക്കളായ കെയ്‌ലിയും റിക്കിയും പറഞ്ഞു.

ആദ്യം വീഡിയോ പുറത്തുവിടാന്‍ മടിച്ചെങ്കിലും കുട്ടികള്‍ കളിക്കുന്നിടത്ത് വീട്ടുപകരണങ്ങള്‍ ഉറപ്പിച്ചുവെക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധ്യപ്പെടുത്താനായി ഇവര്‍ വീഡിയോ പുറത്തുവിടുകയായിരുന്നു. ഞായറാഴ്ച യൂട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ ഇതിനകം 54 ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.

 

Comments