Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501, 9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ജീവിതത്തിലേക്ക് കണ്ണുതുറന്നില്ല; പിറന്നുവീണത് മറ്റൊരാള്‍ക്ക് പുതുജീവിതം നല്‍കാന്‍

Friday, January 06 2017
img

ന്യുയോര്‍ക് (www.asiavisionnews.com):ജനിക്കാന്‍ പോകുന്ന കുഞ്ഞിന് മണിക്കൂറുകള്‍ മാത്രം ആയുസുണ്ടാവുമെന്ന് ഗര്‍ഭത്തിന്റെ പത്തൊമ്പതാമത്തെ ആഴ്ചയിലായിരുന്നു 34 കാരിയായ അബി അഹേന്‍ തിരിച്ചറിഞ്ഞത്. ജനിച്ചുകഴിഞ്ഞാല്‍ തന്റെ കുഞ്ഞിനു 15 മണിക്കൂറില്‍ കൂടുതല്‍ ഇവള്‍ ജീവിക്കില്ലെന്നും ഗര്‍ഭഛിദ്രമാണ് ഉചിതമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചുവെങ്കിലും ഈ അമ്മ വഴങ്ങിയില്ല. ജനിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ അവളെ മരണം വിരിച്ചാലും ആ കുഞ്ഞവയവങ്ങള്‍ കുറച്ച് ആളുകള്‍ക്കെങ്കിലും പുതു ജീവന്‍ പകരണമെന്നായിരുന്നു ആ അമ്മ മനസ്സിലെ ആഗ്രഹം.

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ കുഞ്ഞിനുണ്ടാകുമെന്നു തിരിച്ചറിഞ്ഞിട്ടും അബിയുടെ തീരുമാനത്തിന് പിന്തുണയമായി പൈലറ്റായ ഭര്‍ത്താവു റോബോര്‍ട്ടും ഒപ്പമുണ്ടായിരുന്നു. 9 മാസത്തിനു ശേഷം കുഞ്ഞു ജനിച്ചപ്പോള്‍ അബിയും റോബോട്ടും ആ പെണ്‍കുഞ്ഞിനെ ആനി എന്നു വിളിച്ചു. ഡോക്ടര്‍മാര്‍ പറഞ്ഞതുപോലെ അവള്‍ ജീവിച്ചു 15 മണിക്കൂറില്‍ താഴെ മാത്രം. കൃത്യമായി പറഞ്ഞാല്‍ 14 മണിക്കൂറും 58 മിനിറ്റും. ഓക്‌സിജന്റെ അഭാവം മൂലം ഹൃദയവാള്‍വുകള്‍ ഒഴികെ മറ്റ് അവയവങ്ങള്‍ ഒന്നും ദാനം ചെയ്യാന്‍ കഴിഞ്ഞില്ല.

പക്ഷേ അത്രയും കുറഞ്ഞ ജീവിതം കൊണ്ട് ആനി സ്വന്തമാക്കിയത് ഒരു ആയുഷ്‌ക്കാലം കൊണ്ടു പലര്‍ക്കും ചെയ്തു തീര്‍ക്കാന്‍ സാധിക്കാത്ത കാര്യങ്ങളായിരുന്നു. അബിയും റോബോര്‍ട്ടും ആനിയുടെ അവയവങ്ങളെല്ലാം ദാനം ചെയ്തു. അവയവങ്ങള്‍ ദാനം ചെയ്യാന്‍ വേണ്ടി മാത്രം ജനിച്ച കുട്ടി എന്നു പലരും ആനിയേ വിശേഷിപ്പിച്ചു.

അത്യപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന അസുഖമായിരുന്നു നവജാത ശിശുവിന്, തലച്ചോര്‍ വികസിക്കാതിരിക്കുക, തലയോട്ടി വളരാതിരിക്കുക എന്നിവയായിരുന്നു പ്രധാനപ്രശ്നങ്ങള്‍. ആയിരത്തില്‍ ഒരാള്‍ക്കു മാത്രം കാണപ്പെടുന്ന അവസ്ഥയാണിതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഇത്തരത്തിലുള്ള ഭൂരിപക്ഷം കേസുകളിലും ഗര്‍ഭം അലസിപ്പോകുകയാണു പതിവ്. അഥവാ പ്രസവിച്ചാല്‍ തന്നെ മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു പോകുകയും ചെയ്യും. അബിക്ക് ആനിയെ കൂടാതെ രണ്ടു പെണ്‍മക്കള്‍ കൂടിയുണ്ട്. ജീവിതത്തില്‍ താന്‍ ചെയ്ത ഏറ്റവും കടുപ്പമുള്ള കാര്യമെന്നാണ് ആനി ഇതിനെ വിശേഷിപ്പിച്ചത്. മകളുടെ അവയവം ദാനം ചെയ്യാന്‍ തീരുമാനിച്ചായിരുന്നു കുഞ്ഞിനു ജന്മം നല്‍കിയതെന്ന് അബി പറയുന്നു.

Comments

haberler antalya haberleri Elektronik Sigara ko cuce